ചികിത്സ നിഷേധിച്ചു: പന്ത്രണ്ടുകാരന് പിതാവിന്റെ തോളില്‍ കിടന്നു മരിച്ചു
കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുവയസ്സുകാരന് അച്ഛന്റെ തോളില്‍ കിടന്നു മരിച്ചു. ജീവന് രക്ഷിക്കാനായി മറ്റൊരു ആശുപത്രിയിലേക്ക് മകനേയും എടുത്തുകൊണ്ട് ഓടുകയായിരുന്നു പിതാവ്.
പനി ബാധിച്ച മകന് ആന്ഷിനെയുമെടുത്ത് ആശുപത്രിയിലെത്തിയതായിരുന്നു സുനില്‍ കുമാര്‍. എന്നാല്‍ കുട്ടിക്ക് ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കുറച്ച് അകലെയുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. കുട്ടിയെ അടുത്ത ആശുപത്രിയിലേക്ക് മാറ്റാന്‍ വാഹന സൗകര്യമോ സ്ട്രെച്ചറോ സര്‍ക്കാരാശുപത്രിയില്‍ നിന്ന് നല്‍കിയില്ല. കുട്ടിയേയും തോളിലിട്ട് ആശുപത്രിയിലേക്ക് നടന്നെത്തിയപ്പോഴേക്കും അവന് മരിച്ചിരുന്നു.
മകന്റെ മൃതദേഹം വീട്ടിലെത്തിക്കാനും ആരും സഹായിച്ചില്ല. മൃതദേഹം തോളിലേറ്റിയാണ് വീട്ടിലെത്തിച്ചതും.
ഒറീസയില്‍ ഭാര്യയുടെ മൃതദേഹവുമായി പത്തുകിലോമീറ്റര്‍ നടന്ന ദന മാഞ്ചിയുടെ അനുഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."