മില്‍മയില്‍ പരീക്ഷ എഴുതാതെ ജോലിക്ക് അവസരം, ശമ്പളം 30,000 വരെ; കൂടുതലറിയാം
മില്‍മയില്‍ നിരവധി തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍. താത്ക്കാലിക നിയമനങ്ങളാണ് നിലവിലുള്ളത്.ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്1 ഒഴിവ് യോഗ്യതമാര്‍ക്കറ്റിംഗില്‍ എംബിഎ, അല്ലെങ്കില്‍എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ആയി കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഏതെങ്കിലും എഫ്എംസിജിയില്‍ ക്ലയന്റ് ഫേസിംഗ് റോള്‍. 40 വയസാണ് ഉയര്‍ന്ന പ്രായപരിധി. ശമ്പളം30,000
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് 1 ഒഴിവ്ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ എംബിഎ അല്ലെങ്കില്‍ ഡിജിറ്റല്‍ ടെക്‌നോളജിയില്‍ ബിഎസ്സി.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ എസ്ഇഒ/എസ്ഇഎം, ഗൂഗിള്‍ അനലിറ്റിക്‌സ് എന്നിവയിലുള്ള പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. 25,000 രൂപയാണ് ശമ്പളം. എംഐഎസ് സെയില്‍സ് അസിസ്റ്റന്റ്1 ഒഴിവ് ഡാറ്റ അനാലിസിസില്‍ ഡിഗ്രി അല്ലെങ്കില്‍ പിജി ഡിപ്ലോമ. കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം.ശമ്പളം 20,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25. വിശദവിവരങ്ങള്‍ക്ക്https://cmd.kerala.gov.in/recruitment/recruitmenttovariouspostsatkeralacooperativemilkmarketingfederation/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."