സൊമാലിയയിലും യമനിലും ബലിമൃഗങ്ങളെ നൽകി ഇ.ആർ.സി
ദുബൈ:എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ (ഇ.ആർ.സി) ആഭിമുഖ്യത്തിൽ സൊമാലിയൻ തല സ്ഥാനമായ മൊഗാദിഷുവിലെ 600 കുടുംബങ്ങൾക്ക് ഈദ് വസ്ത്രങ്ങളും 3,500 ബലിമൃഗങ്ങളും യമ നിലെ ഹദ്റമൗത്ത് ഗവർണറേറ്റിൽ ബലി മൃഗങ്ങളും വിതരണം ചെയ്തു.
ലോകമെമ്പാടുമുള്ള ആവശ്യമുള്ളവർക്ക് പിന്തുണയും സഹായവും നൽകുന്നതിൽ ഇ.ആർ. സിയുടെ പങ്കിനെ അഭിനന്ദിച്ച് മൊഗാദിഷുവിലെ പ്രാദേശിക അധികാരികൾ ചടങ്ങിൽ പങ്കെടുത്തു.ബലി പെരുന്നാൾ ദിവസം ഹദ്റമൗത്തിൽ 279 ബലി മൃഗങ്ങളെയാണ് വിതരണം ചെയ്തത്. ഗവർണറേറ്റിലെ മുകല്ല, ഗെയ്ൽ ബാ വസീർ ജില്ലകളിലെ രോഗികൾ, ദരിദ്രരായ വിഭാ ഗങ്ങൾ എന്നിവരുൾപ്പെടെ 1,116 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഹദ്റമൗത്ത് ഗവർണറേറ്റിലെ വിവിധ ജില്ലകളിലായി 6,328 വ്യക്തികൾക്ക് ബലി മാംസം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. സൗഹാർദപരമായ ജനങ്ങളോടുള്ള യു.എ.ഇയുടെ ഐക്യദാർഢ്യത്തിന് അനുസൃതമായി അധഃസ്ഥിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംങ്ങളെന്ന് ഇ.ആർ. സി അധികൃതർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."