കോളജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചതിനാല്‍ തുടര്‍പഠനം മുടങ്ങി വിദ്യാര്‍ഥി
കോഴിക്കോട്: തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജ് അധികൃതര്‍ തടഞ്ഞുവച്ചതിനാല്‍ തുടര്‍പഠനം മുടങ്ങിയതായി വിദ്യാര്‍ഥി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിനെതിരെയാണ് വിദ്യാര്‍ഥിയുടെ പരാതി. മൂന്നു വര്‍ഷം മുമ്പ് അഡ്മിഷനെടുത്ത വിദ്യാര്‍ഥി ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ജോയിന്‍ ചെയ്യാനാകില്ലെന്ന് അധികൃതരെ അറിയിച്ചെങ്കിലും മുഴുവന്‍ ഫീസും അടക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു നല്‍കാനാകില്ലെന്ന് കോളജ്അധികൃതര് അറിയിച്ചു.
2021 ലാണ് ബാലുശേരി കിനാലൂര്‍ സ്വദേശിയായ നന്ദന മലബാര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്നോളജി കോഴ്സിനു ചേരുന്നത്. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ക്ലാസില്‍ വരുന്നില്ലെന്നറിയിച്ചു. എന്നാല്‍ മുഴുവന്‍ ഫീസും അടക്കാതെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കാനാകില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
വിദ്യാര്‍ഥി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചതിനെ തുടര്‍ന്ന് മൂന്നുതവണ കോളജിന് നോട്ടിസ് അയച്ചെങ്കിലും കോളജ് അധികൃതര്‍ ഹാജരായിരുന്നില്ല. പത്താം ക്ലാസ്, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നു വര്‍ഷമായി തടഞ്ഞുവച്ചതുകാരണം മറ്റൊരു കോഴ്സിനും ചേരാനാവാതെ വിദ്യാര്‍ഥി ഇനി ഹൈകോടതിയെ സമീപിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."