നാളെ ഉയരും 'കോപാ'യിലാരവം; ആദ്യമത്സരത്തില്‍ അര്‍ജന്റീന കാനഡക്കെതിരേ
ന്യൂയോര്‍ക്ക്: 48മത് കോപാ അമേരിക്ക ടൂര്‍ണമെന്റിന് നാളെ അമേരിക്കയില്‍ തിരശ്ശീല ഉയരുകയാണ്. അമേരിക്കയിലെ 14 വേദികളിലായിട്ടാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കോപാ അമേരിക്ക ടൂര്‍ണമെന്റിന് അരങ്ങുണരുന്നത്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന, ലോക ഫുട്‌ബോളിലെ പ്രധാന ശക്തികളായ ബ്രസീല്‍, ഉറുഗ്വെ, കൊളംബിയ തുടങ്ങിയ വമ്പന്‍മാരെല്ലാം അണിനിരക്കുന്ന കോപാ ടൂര്‍ണമെന്റ് ഇത്തവണ ശക്തിയേറിയതാകും. നിലവില്‍ കോപാ അമേരിക്കയും ലോകകപ്പ് കിരീടവും നേടി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന അര്‍ജന്റീന അനായാസാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ അവസാന ലോകകപ്പിലും കോപാ അമേരിക്ക ടൂര്‍ണമെന്റിലും തിരിച്ചടി നേരിട്ട ബ്രസീല്‍ കിരീടം വേണമെന്ന ഉറച്ച തീരുമാനത്തിലാണ്. പെറു, ചിലി, കാനഡ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലിണ് അര്‍ജന്റീനയുടെ സ്ഥാനമെങ്കില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊളംബിയ, പരാഗ്വെ, കോസ്റ്റ റിക്ക എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പിലുള്ളത്. നാളെ രാവിലെ 5.30ന് അര്‍ജന്റീന കാനഡയെ നേരിടുന്നതോടെയാണ് കോപാ അമേരിക്കക്ക് തുടക്കമാകുന്നത്. 25ന് കോസ്റ്റ റിക്കക്കെതിരേയാണ് ടൂര്‍ണമെന്റിലെ ബ്രസീലിന്റെ ആദ്യ മത്സരം.
സ്‌റ്റേഡിയങ്ങള്‍
എടി ആന്‍ഡ് ടി
ടെക്‌സാസ്
കപാസിറ്റി 80000
മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയം
അറ്റ്‌ലാന്‍ഡ
കപാസിറ്റി
71,000
ക്യൂ2 സ്റ്റേഡിയം
ടെക്‌സാസ്
കപാസിറ്റി
20,738
ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം
ഷാര്‍ലോട്ടെ
കപാസിറ്റി
74,867
മെറ്റ്‌ലൈഫ് സ്റ്റേഡിയം
ന്യൂ ജഴ്‌സി
കപാസിറ്റി
82,566
എന്‍.ആര്‍.ജി സ്‌റ്റേഡിയം
ഹൂസ്റ്റണ്‍
കപാസിറ്റി 72,220
സോഫി സ്റ്റേഡിയം
കാലിഫോര്‍ണിയ
കപാസിറ്റി 70,240
ലെവി സ്‌റ്റേഡിയം
കാലിഫോര്‍ണിയ
കപാസിറ്റി 68,500
സ്റ്റേറ്റ് ഫാം സ്‌റ്റേഡിയം
അരിസോണ
കപാസിറ്റി 63,400
നവാഡ
അലിഗെന്റ് സ്റ്റേഡിയം
കപാസിറ്റി 61,00
മിസൗറി
അറൗഹഡ് സ്റ്റേഡിയം
കപാസിറ്റി 76,416
കന്‍സാസ്
ചില്‍ഡ്രന്‍സ് മേഴ്‌സി പാര്‍ക്ക്
കപാസിറ്റി 18,467
ഫ്‌ളോറിഡ
ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം
കപാസിറ്റി 64,767
ഒര്‍ലാന്‍ഡോ
ഇന്റര്‍ ആന്‍ഡ് കംപനി സ്റ്റേഡിയം
കപാസിറ്റി 25,000
കാപിറ്റന്‍ എന്ന വിളിപ്പേരുള്ളകഴുകനാണ് ഇത്തവണ കോപാ അമേരിക്കക്കുള്ള ഭാഗ്യ ചിഹ്നം. 2023 ഡിസംബര്‍ ഏഴിനായിരുന്നു ഭാഗ്യ ചിന്നത്തിന്റെ പ്രകാശനം. ക്യാപ്റ്റന്‍ എന്ന് അര്‍ഥം വരുന്ന ക്യാപിറ്റന്‍ എന്ന പദമാണ് മാസ്‌കോട്ടിന് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ വിവിധ സംസ്‌കാരങ്ങളില്‍ പ്രിതപാതിച്ചിട്ടുള്ള ശക്തിയും ദൈര്യവും മികവും ഉള്ള മൃഗത്തിന്റെ പ്രതീക്താമ്കതയില്‍ നിന്നാണ് മാസ്‌കോട്ടിനെ നിര്‍മിച്ചിട്ടുള്ളത്.
മാച്ച് ബാള്‍
2023ല്‍ നൈക്കിയുമായുള്ള കരാര്‍ നിര്‍ത്തിയതിന് ശേഷം ഇപ്പോള്‍ പൂമയാണ് കോപാ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒഫീഷ്യല്‍ പന്ത് വിതരണം ചെയ്യുന്നത്. 2023 ഡിസംബര്‍ ഏഴിന് ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പിനിടെയായിരുന്നു പൂമ കംബ്രെ എന്ന ഒഫീഷ്യല്‍ മാച്ച് ബോള്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."