ഇ- ബുക്കിങ് കണക്ടിവിറ്റി വർധിപ്പിച്ച് ഇത്തിഹാദ് കാർഗോ
അബൂദബി:ഇത്തിഹാദ് എയർവേയ്‌സിന്റെ കാർഗോ ആൻഡ് ലോജിസ്റ്റിക് വിഭാഗമായ എത്തിഹാദ്കാർഗോ,ആഗോള ലോജിസ്റ്റി പ്രൊവൈഡറായ കുഹ്നെ നാഗലുമായി നേരിട്ടുള്ള ഇ ബുക്കിങ് കൈകോർത്തു. ഇത്തിഹാദ് കാർഗോയുടെ ഡിജിറ്റലൈസേഷൻ യാത്രയിലെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഈ സഹകരണം. ഇതിന്റെ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ബുക്കിങ് അനുഭവം കൂടുതൽ കാര്യക്ഷമമാക്കുകയും വ്യവസായ പ്രമുഖർ ഉൾപ്പെടുന്ന ഇ ബുക്കിങ് ശൃംഖല വിപുലീകരിക്കുകയും ചെയ്യും.
കുഹ്നെ നാഗലുമായുള്ള ഇത്തിഹാദ് കാർഗോയുടെ നേരിട്ടുള്ള സംയോജനം രണ്ടു കമ്പനികളും വികസിപ്പിച്ച നൂതന വെബ്-സേവനങ്ങൾ പ്രയോജനപ്പെടുത്തും. ഇത്തിഹാദ് കാർഗോയുടെ നെറ്റ് വർക്കിലുട നീളം തത്സമയ ശേഷിയിലേക്കും വില നിർണയത്തിലേക്കും തടസമില്ലാത്ത ആക്സസ് നൽകി കുഹ്നെ നാഗൽ നൽകും. ബുക്കിങ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും വഴക്കവും വാഗ്ദാനം ചെയ്യുന്നതിനാണ് ഈ നീക്കം രൂപകൽപന ചെയ്തത്. വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ കാർഗോ സേവനങ്ങൾ ഉറപ്പാക്കുന്ന ഇത്തിഹാദ് കാർഗോയിലെ കാർഗോ വൈസ്പ്രസിഡന്റ് സ്റ്റാനി സ്ലാസ് ബ്രൂൺ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."