HOME
DETAILS

പുതിയ കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?..എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

  
June 22, 2024 | 10:01 AM

remind these things before buying new car

എല്ലാവരുടേയും സ്വപ്‌നാണ് സ്വന്തമായൊരു പുതിയ കാര്‍ വാങ്ങണം എന്ന്. പലരുടേയും അഭിപ്രായം തേടിയായിരിക്കും ഒടുക്കം ഏത് വാങ്ങണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ആദ്യം ചെയ്യേണ്ടത് സ്വന്തമായി ഒരു ധാരണ ഉണ്ടാക്കിയെടുക്കുകയാണ്. ചിലവഴിക്കുന്ന പണത്തിലും, ദീര്‍ഘകാല മെയിന്റനന്‍സ് കോസ്റ്റിലുമെല്ലാം ശ്രദ്ധ പതിയേണ്ടത് ആവശ്യമാണ്. ഇന്ന് വിപണിയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കും കയ്യിലുള്ള പണത്തിനും അനുസൃതമായ കാറുകള്‍ ലഭ്യമാണ്.

വിവിധ തരം കാര്‍ മോഡലുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമാണ് വാങ്ങല്‍ തീരുമാനത്തിലേക്ക് എത്തേണ്ടത്. പല കമ്പനികളുടെയും വിവിധ മോഡലുകള്‍, അവയുടെ വില, ഫീച്ചറുകള്‍, കസ്റ്റമര്‍ റിവ്യൂ തുടങ്ങിയവ നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെ വിലയിരുത്തണം.

ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

  • നിങ്ങളുടെ സാമ്പത്തിക സാഹചര്യം അനുസരിച്ച് ഒരു ബജറ്റ് തീരുമാനിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, തുടക്കത്തിലെ പര്‍ച്ചേസ് വില മാത്രമല്ല ബജറ്റില്‍ പരിഗണിക്കേണ്ടത്. പിന്നീട് വരുന്ന വായ്പാ പലിശ, ഇന്‍ഷുറന്‍സ് ചെലവുകള്‍, ഇന്ധനച്ചെലവ്, മെയിന്റനന്‍സ് കോസ്റ്റ് തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കേണ്ടതാണ്. 

  • പുതിയ ഒരു കാര്‍ വാങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കകം തേയ്മാനച്ചെലവ് സംഭവിക്കുമെന്നത് അറിഞ്ഞിരിക്കണം. ദീര്‍ഘകാലം ഉപയോഗിക്കാതെ, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വില്പന നടത്തുന്നവരാണെങ്കില്‍ അതിന് യോജ്യമായ മോഡലുകള്‍, അഥവാ റീസെയില്‍ വാല്യു കൂടിയ കാറുകള്‍ പരിഗണിക്കാം.

  • മൈലേജിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കണം. ഹൈബ്രിഡ്, ഇലക്ട്രിക്, ഇന്ധനക്ഷമത കൂടിയ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ തുടങ്ങിയവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം നല്‍കും. ഇതോടൊപ്പം മികച്ച ഡ്രൈവിങ ശീലങ്ങള്‍ കൂടി ചേരുമ്പോള്‍ ലാഭക്ഷമത ഉയരുകയാണ് ചെയ്യുക. കൃത്യമായ വേഗത്തിലുള്ള ഡ്രൈവിങ്, ടയര്‍ മര്‍ദ്ദം യോജ്യമായ തോതില്‍ നില നിര്‍ത്തുക, സ്ഥിരമായ സര്‍വ്വീസിങ് തുടങ്ങിയവ വാഹനത്തിന്റെ ആയുസ്സും വര്‍ധിപ്പിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  2 days ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  2 days ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  2 days ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  2 days ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  2 days ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  2 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  2 days ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  2 days ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  2 days ago