HOME
DETAILS

ഫോണ്‍ വെള്ളത്തില്‍ വീണോ?.. ടെന്‍ഷനടിക്കേണ്ട ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

  
Avani
June 22 2024 | 12:06 PM

how-to-fix-water-damaged-smartphone-latestinfo

മഴക്കാലമാണ്.. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഫോണോ ടാബോ വെള്ളത്തില്‍ വീഴാന്‍ സാധ്യതയേറെയാണ്. ഇനി അഥവാ വെള്ളത്തില്‍ വീണാല്‍ ടെന്‍ഷനടിക്കേണ്ട. ഒരു പരിധിവരെ വെള്ളത്തില്‍ വീണാലുണ്ടാകുന്ന ഡാമേജുകള്‍ പരിഹരിക്കാവുന്നതാണ്. 

ഫോണ്‍ വെള്ളത്തില്‍ വീണാലോ നനഞ്ഞാലോ ആദ്യം ചെയ്യേണ്ടത് ഡിവൈസ് ഓഫ് ചെയ്യുക എന്നതാണ്. ഫോണിനകത്ത് വെള്ളം കയറിയിട്ടും ഫോണ്‍ ഓണായിരുന്നാല്‍ കേടുപാടുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇനി ഫീച്ചര്‍ ഫോണുകളുടെ കാര്യത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് ബാറ്ററി എടുത്ത് മാറ്റാവുന്നതാണ്. ഫീച്ചര്‍ ഫോണുകള്‍ വെള്ളത്തില്‍ വീണാലും കേടുപാടുകള്‍ സംഭവിക്കാത്തതിന്റെ പ്രധാന കാരണം ബാറ്ററി വേഗത്തി എടുത്ത് മാറ്റി ഉണക്കാന്‍ സാധിക്കുന്നു എന്നതാണ്.

വെള്ളം കളയാനായി സ്മാര്‍ട്ട്‌ഫോണ്‍ കുലുക്കരുത്, ഫോണ്‍ കുലുക്കിയാല്‍ വെള്ളം ഫോണിനകത്തെ പല കോമ്പോണന്റുകളിലേക്ക് എത്തുകയും വലിയ തോതില്‍ കേടുപാടുകള്‍ വരികയും ചെയ്യും. ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചില ആളുകള്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണിനുള്ളിലേക്ക് കൂടുതല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അത് കൂടാതെ ഒരു സ്ഥലത്ത് തന്നെ അമിതമായി ചൂട് കൂടാനും ആ ഭാഗങ്ങള്‍ക്ക് കേട് വരികയും ചെയ്യും.

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഫോണ്‍ തുണികൊണ്ട് തുടച്ച് മാറ്റുക. കുറച്ച് ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാതെ വയ്ക്കുന്നതും നല്ലതാണ്. വെള്ളത്തില്‍ വീണാല്‍, ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഫോണില്‍ നിന്ന് സിം കാര്‍ഡും ട്രേയും നീക്കം ചെയ്യണം.

ഫോണില്‍ നിന്ന് സിം കാര്‍ഡ്, മെമ്മറി കാര്‍ഡ്, മറ്റ് നീക്കം ചെയ്യാവുന്ന ഘടകങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം ഉടന്‍ തന്നെ നീക്കം ചെയ്യുക. അവ മാറ്റിവെക്കുന്നതിന് മുമ്പ് ഒരു തുണി ഉപയോഗിച്ച് ഉണക്കുക.

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ കേടുപാടുകള്‍ വരാതിരിക്കാന്‍ ചെയ്യാവുന്ന ചില ടിപ്‌സ് മാത്രമാണിവ.ഈ ടിപ്‌സുകള്‍ പ്രയോഗിച്ച ശേഷം പ്രൊഫഷണല്‍ റിപ്പയററുടെ അടുത്ത് ഫോണ്‍ കൊണ്ടുപോയി കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  3 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  3 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  3 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  3 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  3 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  3 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  3 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago