കേരള യൂണിവേഴ്‌സിറ്റിയില്‍ താല്‍ക്കാലിക ജോലി; പരീക്ഷയില്ല, ഇന്റര്‍വ്യൂ മുഖേന നിയമനം; കൂടുതലറിയാം
താല്‍ക്കാലികമെങ്കിലും കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പ്രസിലേക്ക് ഡിടിപി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ വഴിയാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 24ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം.
തസ്തിക & ഒഴിവ്
കേരള യൂണിവേഴ്‌സിറ്റി പ്രസില്‍ DTP ഓപ്പറേറ്റര്‍, ഒഴിവുകള്‍: 1.
11 മാസത്തേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് ജോലി ലഭിക്കുക.
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം.
ഡി.സി.എ സര്‍ട്ടിഫിക്കറ്റ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്രിന്റിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജിയിലെ ഏതെങ്കിലും വിഭാഗത്തില്‍ KGTE/ MGTE (lower) അല്ലെങ്കില്‍ VHSE പ്രിന്റിംഗ് ടെക്‌നോളജി, അംഗീകൃത സ്ഥാപനം നല്‍കുന്ന DTP സര്‍ട്ടിഫിക്കറ്റ്.
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,290 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2024 ജൂണ്‍ 24ന് രാവിലെ 9 മണിക്ക് താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ ഹാജരാകണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ ഫോറം, ഐഡി പ്രൂഫ് എന്നിവ കൈയ്യില്‍ കരുതണം.
ഇന്റര്‍വ്യൂ വിലാസം
Pro Vice- Chancellors Chamber,
യൂണിവേഴ്‌സിറ്റി ബില്‍ഡിങ്,
പാളയം,
തിരുവനന്തപുരം
സംശയങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."