HOME
DETAILS

ഹരിദ്വാറില്‍ 13 കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; ബി.ജെ.പി നിയമസഭാ സ്ഥാനാര്‍ഥി അറസ്റ്റില്‍

  
Web Desk
June 26 2024 | 16:06 PM

BJP Leader Expelled After Arrest in Haridwar Rape and Murder Case

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ 13 കാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ ആദിത്യരാജ് സൈനിയും കൂട്ടാളി അമിത് സൈനിയും അറസ്റ്റില്‍. ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന നിര്‍വാഹകസമിതിയംഗമായ ആദിത്യരാജ് സൈനി ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇയാളുടെ കീഴില്‍ ജോലിചെയ്യുകയായിരുന്ന ബാലികയെയാണ് പ്രതി ലൈംഗിക ആക്രമണത്തിനിരയാക്കിയത്.

ഞായറാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ആദിത്യരാജ് അറസ്റ്റിലായത്.

കാണാതായതോടെ ഞായറാഴ്ച വൈകിട്ട് മകളെ ഫോണില്‍ വിളിച്ചപ്പോള്‍ ആദിത്യരാജ് ആണ് എടുത്തത്. കുട്ടി എന്റെ കൂടെയുണ്ടെന്ന് അയാള്‍ പറുയകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയുംചെയ്തു. അടുത്തദിവസം രാവിലെ സ്‌കൂള്‍ സമയമായിട്ടും കുട്ടി വരാതിരുന്നതോടെ മാതാവ് ആദിത്യരാജിന്റെ വീട്ടിലെത്തി. ഈ സമയം അവിടെ ഇയാളുടെ കൂട്ടാളി അമിത് സൈനിയും ഉണ്ടായിരുന്നു. മകളെ തെരഞ്ഞെങ്കിലും വീട്ടിനുള്ളില്‍ കണ്ടെത്തിയില്ല. ഇതോടെ പൊലിസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ, പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ആദിത്യരാജും അമിതും ഭീഷണിപ്പെടുത്തിയതായും മാതാവ് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. അന്ന് വൈകീട്ടോടെ തന്നെ മാതാവ് പൊലിസില്‍ പരാതിപ്പെട്ടു. പൊലിസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് സെന്ററിന് സമീപത്തുവച്ചാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയതോടെ ആദിത്യരാജിനെതിരേ പൊലിസ് കേസെടുത്തു. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള ഐ.പി.സിയിലെ വിവിധവകുപ്പുകളും പോക്‌സോയും ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചു. വില്ലേജ് പ്രധാനിയുടെ ഭര്‍ത്താവ് കൂടിയാണ് ആദിത്യരാജ്. 

കഴിഞ്ഞ ആറു മാസമായി പ്രതി പ്രായപൂര്‍ത്തിയാകാത്ത മകളെ പ്രണയ കെണിയിലേക്ക് വശീകരിച്ചുവെന്നും വിവാഹത്തിന്റെ പേരില്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബാലികയെ ബി.ജെ.പി നേതാവ് കൂട്ടബലാത്സംഗംചെയ്ത് കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. സംസ്ഥാനത്ത് സ്ത്രീസുരക്ഷ അപകടത്തിലാണെന്ന് വനിതാ നേതാവ് ഗരിമ ദസൂനി പറഞ്ഞു.

BJP Leader Expelled After Arrest in Haridwar Rape and Murder Case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  10 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  11 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  12 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  13 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  13 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  14 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  14 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  14 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  14 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  15 hours ago