HOME
DETAILS

ഫോണ്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ചെലവേറും; നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോ, ഏറ്റു പിടിക്കാന്‍ എയര്‍ടെലും വോഡഫോണും

  
Web Desk
June 28 2024 | 04:06 AM

Reliance Jio announces tariff hike from July 3

രാജ്യത്ത് മൊബൈല്‍ ഫോണ്‍ സേവന നിരക്കുകള്‍ കൂടുന്നു. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ജിയോ ആണ് നിരക്ക് വര്‍ധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. 12.5 ശതമാനം മുതല്‍ 25 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് ജിയോ. ജൂലായ് മൂന്നു മുതലാണ് വര്‍ധന.
ജിയോയുടെ ചുവടു പിടിച്ച് എയര്‍ടെലും വോഡഫോണ്‍-ഐഡിയയുമെല്ലാം നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന.

പ്രതിദിനമാസവാര്‍ഷിക പ്ലാനുകള്‍ക്കെല്ലാം വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജിയോയുടെ ജനപ്രിയമായ പ്ലാനുകളിലാണ് കൂടുതല്‍ നിരക്ക് വര്‍ധന. 209 രൂപയുടെ ജനപ്രിയമായ പ്ലാനിന് ഇനി 249 രൂപ നല്‍കേണ്ടി വരും. ഈ പ്ലാനില്‍ നിത്യേന ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസത്തെ വാലിഡിറ്റിയുമുണ്ടാവും.  239 രൂപയുടെ പ്ലാനിന് 299 രൂപ (ഒന്നര ജിബി ഡാറ്റ 28 ദിവസം)  299 രൂപയുടെ പ്ലാനിന് 349 രൂപ, 349 രൂപയുടെ പ്ലാനിന് 399 രൂപ,  399 രൂപയുടെ പ്ലാനിന് 499 രൂപ എന്നിങ്ങനെയാണ് വര്‍ധന. എല്ലാം 28 ദിവസത്തെ പ്ലാനാണ്. മൂന്ന് ജിബി വരെയാണ് പ്രതിദിനം ഈ പ്ലാനുകളില്‍ ലഭിക്കുക.

നിരക്ക് വര്‍ധനയ്ക്ക് പുറമെ 5ജി അണ്‍ലിമിറ്റഡ് ആക്‌സസും വെട്ടിച്ചുരുക്കും. രണ്ടര വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മൊബൈല്‍ നിരക്കുകള്‍ ജിയോ വര്‍ധിപ്പിക്കുന്നത്. നിലവില്‍ 47 കോടിയിലെറെ ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. സ്‌പെട്രം ലേലത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധന കമ്പനി പ്രഖ്യാപിച്ചത്. 5ജിയിലും എ.ഐ സാങ്കേതിക വിദ്യയിലും കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പ്രസ്താവനയില്‍ വ്യക്തമാക്കി.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago