മലബാര്‍ ; മുസ്തഫ മുണ്ടുപാറയുടെ വിശദീകരണം
കോഴിക്കോട്: മലബാറിലെ പ്ലസ് ടു വിഷയവുമായി ബന്ധപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട് RDD ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് താന്‍ നടത്തിയ പ്രസംഗം തെറ്റായ വിധത്തിലാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു. കേരളത്തെ വെട്ടി മുറിച്ച് മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. മലബാറും തെക്കന്‍ കേരളവും തമ്മില്‍ വിദ്യാഭ്യാസമേഖലയിലുള്‍പെടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസമത്വം ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. ഇക്കാര്യം തന്റെ എഫ്.ബിയില്‍ രണ്ട് ദിവസം മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനം ഉണ്ടാക്കണമെന്ന് ഇന്ന് വരെ തൻറെ സംഘടന ആവശ്യമുന്നയിച്ചിട്ടില്ലെന്നും തനിക്കും അത്തരമൊരു നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് നയപരമായ കാര്യമാണ്. അത്തരം നയപരമായ കാര്യങ്ങള്‍ മാതൃസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് പറയേണ്ടത്. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് വരുത്തിത്തീര്‍ത്ത് വിവാദമുണ്ടാക്കുന്ന തല്‍പരകക്ഷികളുടെ നീക്കത്തില്‍ ആരും വഞ്ചിതരാവരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."