സ്വര്‍ണ്ണ ഹൃദയമുള്ള ഒരു വ്യവസായി: രത്തന്‍ ടാറ്റ, ഒരു ഹൃദയ സ്പര്‍ശിയായ മനസ്സിനുടമ
പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ക്കപ്പുറം മനുഷ്യമനസ്സുകളില്‍ ഇടം പിടിച്ചു കൊണ്ട് ഒരു രാജ്യത്തിന്റെ തന്നെ ബിസ്‌നസ് മുഖമുദ്രയില്‍ നിന്ന് എളിമയുടെ മാതൃകയാവുകയാണ് രത്തന്‍ ടാറ്റ. ലോകത്ത് ജീവിക്കാനാവശ്യം സ്വത്തും സമ്പത്തുമല്ല, സഹാനുഭൂതിയും സഹജീവികളോട് ദയയും കരുണയും കാണിക്കാനുള്ള നല്ലൊരു മനസ്സും കൂടിയാണെന്ന് തന്റെ എണ്‍പത്തിയാര്‍ വര്‍ഷത്തെ സേവനങ്ങള്‍ക്ക് വേണ്ടി ഒഴിച്ചിട്ട ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു തന്നു.
സോഷ്യല്‍ മീഡിയയിലെ ഒരു രസകരമായ സംഭവത്തെ തുടര്‍ന്ന് രത്തന്‍ ടാറ്റയുടെ മറുപടി ചര്‍ച്ച വിഷയമായ ഒരു സംഭവമുണ്ടായിരുന്നു. രത്തന്‍ ടാറ്റയുടെ ഇന്‍സ്റ്റാഗ്രാം പേജിന് വണ്‍ മില്ല്യണ്‍ ഫോളോവേഴ്‌സ് ലഭിച്ചതിനെ തുടര്‍ന്ന് ഒരിക്കില്‍ അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു. 'ഹേര്‍ട്ട് ഫെലല്‍റ്റ് താങ്ക്യൂ' എന്നായിരുന്നു അത്. പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് വിവാദത്തിലേക്കുതിര്‍ന്നു. ഹിന്ദിയില്‍ 'ഹേയ് ചോട്ടു' എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന കമന്റ്. അത് കണ്ട രത്തന്‍ ടാറ്റ അതേ കമന്‍ടിനെ മെന്‍ഷന്‍ ചെയ്തു താങ്ക്യൂ എന്നു റിപ്ലൈ കൊടുത്തു. ശേഷം കമന്റിട്ട കുട്ടിയക്കു നേരെ ഒരുപാട് പേര്‍ രംഗതെത്തി. 'സേ സോറി, ഗിവ് അപ്പോളജൈസ്, ഡോണ്ട് ഹേവ് സെന്‍സ് ' എന്നിങ്ങനെ പല കമന്‍ടുകളും കുട്ടിയ്ക്ക് നേര്‍ വന്നു. പലരും വളരെ ദേഷ്യമായും മേശമായും രംഗതെത്തി. എന്നാല്‍ അവരോടെല്ലാം കുട്ടിയോട് മാപ്പു പറയു, മാന്യമായി പെരുമാറു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമ്മളോട് ആര് എങ്ങനെ പെരുമാറണമെന്നത് തീര്‍ത്തും അവരുടെ തീരുമാനമാണെന്നും, എല്ലാവരോടും നമ്മള്‍ വളരെ സൗമ്യമായും ശാന്തമായും പെരുമാറണമെന്നും ടാറ്റ പങ്കു വെച്ചു.
ഇന്‍സ്റ്റാഗ്രാം പേജിന് വണ്‍ മില്ല്യണ്‍ ഫോളോവേഴ്‌സ് ലഭിച്ചതിനെ തുടര്‍ന്ന് രത്തന്‍ ടാറ്റ പങ്ക് വെച്ച ചിത്രം.
മറ്റെരു സംഭവം മുംബൈയിലെ താജ് ഹോട്ടലിലെ ജീവനക്കാരി റൂബി കാന്‍ ലിങ്ക്ടിന്‍ പങ്ക വെച്ചതായിരുന്നു. പ്രശസ്ത്തനായ മൃഗസ്‌നേഹിയും, മൃഗസംരക്ഷണ വകുപ്പിന് വേണ്ടിയുള്ള നീതിപാലകനുമായ രത്തന്‍ ടാറ്റ മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ചു ഒരിക്കില്‍ ഒരു തെരുവ് നായ ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ പടിയ്ക്കു മുമ്പില്‍ കിടന്നുറങ്ങുതിനിടെ. ജീവനക്കാരന്‍ ഇരുമ്പ് കമ്പി ഉപയോഗിച്ചു നായയെ ആട്ടിയോടിക്കുകയും കാലിനു ക്ഷതമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരനോട് അത് ചോദ്യം ചെയ്യുകയും, നായകളെ മര്‍ദ്ദിക്കരുതെന്നും ഹോട്ടലിനു മുന്‍പിലായാലും എവിടെയായാലും നായകള്‍ ഉറങ്ങുന്നതില്‍ ശല്ല്യപെടുത്തരുതെന്നും തന്റെ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരോട് പറയുകയും ചെയ്തതായി റൂബി ലിങ്ക്ടിനില്‍ കുറിച്ചു.
മുംബൈ താജ് ഹോട്ടലിനു മുന്‍വശം വിശ്രമിക്കുന്ന തെരുവ് നായയുടെ ചിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."