HOME
DETAILS
MAL
കാലിക്കറ്റ് സര്‍വകലാശലായില്‍ എം.ബി.എ പ്രവേശനം; അപേക്ഷ ജൂണ്‍ 29 വരെ
June 28 2024 | 16:06 PM
കാലിക്കറ്റ് സര്‍വകലാശാലയുടെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെന്ററുകള്‍/ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) നടത്തുന്ന 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 29 വരെ.
എംബിഎ, എംബിഎ (ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്), എംബിഎ (ഇന്റര്‍നാഷനല്‍ ഫിനാന്‍സ്) പ്രോഗ്രാമുകളിലാണ് പ്രവേശ
നം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
- ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. എസ്.ഇ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനം മതി. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി.
- കെമാറ്റ് 2024/ ഐഐഐ ക്യാറ്റ് 2023/ സിമാറ്റ് 2024 പരീക്ഷകളില്‍ യോഗ്യത നേടിയ (സ്‌കോര്‍ ഉള്ളവര്‍) ക്കാണ് അവസരം.
അപേക്ഷ ഫീസ് : 875 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 295 രൂപ.
അപേക്ഷ സമര്‍പ്പിക്കുന്നതിനും, സെലക്ഷന്‍ നടപടികളും കോളജുകളും അറിയുന്നതിനായി www.admission.uoc.ac.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."