കരുണാകരഗുരുവിന്റെ നവതി ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ കരുണാകരഗുരുവിന്റെ നവതി ആഘോഷം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു.
ആത്മീയത കാഴ്ചപ്പാടുകള്‍ വിശാലമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ വിവേചനശക്തിക്കനുസരിച്ച് ആത്മീയതയെക്കുറിച്ചുള്ള അയാളുടെ നിര്‍വ്വചനങ്ങള്‍ മാറിയേക്കാം. ചിന്താഗതികള്‍ മാറ്റാനും ധ്യാനത്തിലൂടെയോ പ്രാര്‍ത്ഥനയിലൂടെയോ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള സേവനത്തിലൂടെയോ ബൃഹത്തും മഹത്തുമായ അനുഭവങ്ങള്‍ നേടാനുമാണ് കരുണാകര ഗുരു അനുയായികളോട് ആവശ്യപ്പെട്ടത്. ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു മഹാശക്തിയുണ്ടെന്ന വിശ്വാസം വിഷമഘട്ടങ്ങളില്‍ സാന്ത്വനവും ആശ്വാസവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ പി.സദാശിവം അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്വാഗതം ആശംസിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്, ആശ്രമം ജനറല്‍ സെക്രട്ടറി ചൈതന്യ ജ്ഞാനതപസ്വി, വനം വകുപ്പ് മന്ത്രി കെ. രാജു, ഡോ. എ. സമ്പത്ത് എം.പി, എം എല്‍.എ സി. ദിവാകരന്, മുന്‍ എം.എല്‍.എ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, പത്മഭൂഷണ്‍ ജേതാവ് ബിന്ദേശ്വര്‍ പഥക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."