കാൻസർ മരുന്നുകൾക്ക് വിലകുറയും; ലാഭമെടുക്കാതെ നൽകാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നിവ ലാഭമെടുക്കാതെ നൽകാൻ സർക്കാർ തീരുമാനം. 800 തരം മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് ആശ്വാസമാകും.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ 'ലാഭരഹിത കൗണ്ടറുകൾ' ആരംഭിക്കും. ജൂലൈയിൽ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 74 കാരുണ്യ ഫാർമസികളാണ് സംസ്ഥാനത്തുള്ളത്. വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000 മരുന്നുകളാണ് ഏറ്റവും വിലകുറച്ച് ഫാർമസികൾ വഴി നൽകുന്നത്. ഇതുകൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."