മഴയ്‌ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകം; ദിനേന ചികിത്സ തേടി പതിനായിരങ്ങള്‍
തിരുവനന്തപുരം: കാലവര്‍ഷം സജീവമായതിനൊപ്പം പനിയും പടരുന്നു. പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. അതോടൊപ്പം പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുള്ള മരണവും കൂടുകയാണ്. പകര്‍ച്ചവ്യാധി മൂലം ഈ മാസം ഇതുവരെ 37 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറല്‍ പനിയ്ക്കും ഡെങ്കിപ്പനിക്കുമൊപ്പം മഞ്ഞപ്പിത്തവും വ്യാപകമായി കാണപ്പെടുന്നുണ്ട്. പനി ബാധിച്ചെത്തുന്നവരില്‍ കടുത്ത തലവേദന, ശരീരവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച 10760 പേര്‍ വൈറല്‍ പനി ബാധിച്ച് ചികിത്സക്കെത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 305 പേരും മഞ്ഞപ്പിത്തം ലക്ഷണങ്ങളുമായി 82പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 31പേരും എലിപ്പനി ലക്ഷണങ്ങളോടെ പത്തുപേരും ആശുപത്രികളിലെത്തി. തിരുവനന്തപുരം 1257, കൊല്ലം 534, പത്തനംതിട്ട 500, ഇടുക്കി 248, കോട്ടയം 393, ആലപ്പുഴ 669, എറണാകുളം 799, തൃശൂര്‍ 911, പാലക്കാട് 864, മലപ്പുറം 1642, കോഴിക്കോട് 1137, വയനാട് 521, കണ്ണൂര്‍ 635, കാസര്‍കോട് 650 എന്നിങ്ങനെയാണ് വ്യാഴാഴ്ച ചികിത്സ തേടിയെത്തിയവരുടെ എണ്ണം. കഴിഞ്ഞ ബുധനാഴ്ച 10695 പേരും ചൊവ്വാഴ്ച 11724 പേരും തിങ്കളാഴ്ച 11376 പേരും പനി ബാധിച്ച് ആശുപത്രികളിലെത്തി.
ഈ മാസം ഇതുവരെ പനിബാധിച്ച് ചികിത്സതേടിയെത്തിയവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഈ മാസം 27 വരെയുള്ള കണക്ക് അനുസരിച്ച് ആകെ 2,18,684 പേരാണ് പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 6042 പേര്‍ ഈ മാസമെത്തി. 1912 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ 238 പേരാണ് എത്തിയത്. 253 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളോടെ 2202പേര്‍ എത്തിയപ്പോള്‍ 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
പകര്‍ച്ചവ്യാധിയില്‍ ഈ മാസം 37 മരണം
വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ മൂലം ഈ മാസം ഇതുവരെ 37 മരണം റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി ബാധിച്ച് 18 പേര്‍ മരിച്ചു.
പനി ബാധിച്ച് മൂന്നുപേരും ഡെങ്കിപ്പനിമൂലം മൂന്നുപേരും മഞ്ഞപ്പിത്തം മൂലം അഞ്ചു പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മൂന്നുപേരും പേ വിഷബാധയേറ്റ് ഒരാളും വെസ്റ്റ് നൈല്‍ ബാധിച്ച് രണ്ടു പേരും മരിച്ചു.
13 പേരുടെ മരണകാരണം ഡെങ്കിപ്പനി ആണോയെന്ന് സംശയിക്കുന്നുണ്ട്. 15 പേരുടെ മരണം എലിപ്പനി ബാധിച്ചാണോയെന്നും സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."