ബി.പി കുറയ്ക്കാന്‍ പേരക്ക
കുറച്ച് കാലം മുന്നേ വരെ പ്രായമായവരെ അലട്ടിയിരുന്ന പ്രശ്‌നമായിരുന്നു ബി.പിയെങ്കില്‍ ഇന്നത് ചെറുപ്പക്കാരെയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലികളാണ് പലരിലും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊറോണറി ആര്‍ട്ടറി രോഗം, സ്‌ട്രോക്ക്, വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.ഔഷധങ്ങളിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ബി.പി പരമാവധി നിയന്ത്രിക്കാവുന്നതാണ്.
ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ക്ക് ആരോഗ്യകരമെന്ന് പറയപ്പെടുന്ന പഴങ്ങളില്‍ ഒന്നാണ് പേരക്ക. ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ഹൃദ്രോഗ സാധ്യതയുള്ള ആളുകള്‍ക്ക് ഇത് പ്രത്യേകിച്ച് ആരോഗ്യകരമാണ്. ദിവസവും ഭക്ഷണത്തിന് മുമ്പ് പേരക്ക കഴിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളെ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ പേരക്ക എങ്ങനെ സഹായിക്കുമെന്ന് നോക്കാം..
പൊട്ടാസ്യം കുറവുള്ള ഭക്ഷണക്രമം ഹൈപ്പര്‍ടെന്‍ഷന്‍ അധവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, മറ്റ് ഹൃദയ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും; അതിനാല്‍, പൊട്ടാസ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
വലിയ അളവില്‍ പൊട്ടാസ്യം അടങ്ങിയ പഴമാണ് പേരക്ക. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (USDA) പ്രകാരം, 100-ഗ്രാം പേരയ്ക്കയില്‍ 417mg പൊട്ടാസ്യം ഉണ്ട്, ഇതിനുപുറമെ, കരോട്ടിനോയിഡുകള്‍, പോളിഫെനോള്‍ എന്നിവയുടെ രൂപത്തില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പേരയ്ക്ക ശുപാര്‍ശ ചെയ്യുന്നതിന്റെ മറ്റൊരു കാരണം, അതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട് എന്നതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയുടെ നാലിരട്ടി അളവ് പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, സ്‌ട്രോക്ക്, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (ഹൃദയാഘാതം) എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായും ചില പഠനങ്ങള്‍ പറയുന്നു.
കൂടാതെ, പേരയ്ക്കയിലെ വിറ്റാമിന്‍ സി രക്തക്കുഴലുകളുടെ ആന്തരിക പാളിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രക്തക്കുഴലുകളുടെ ഭിത്തികളുടെ ആരോഗ്യകരമായ ആന്തരിക പാളി ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ക്ക് വിദഗ്ധമായ ഡയറ്റ് ചാര്‍ട്ട് ഉണ്ടായിരിക്കുകയും അവരുടെ രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ നിരീക്ഷിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."