ഈ ഫോണുകളില്‍ ഇനി വാട്‌സ്അപ്പ് പ്രവര്‍ത്തിക്കില്ല; പട്ടികയില്‍ സാംസങ്, ലെനോവോ ഫോണുകളും, നിങ്ങളുടെ ഫോണ്‍ ലിസ്റ്റിലുണ്ടോ എന്ന് പരിശോധിക്കാം
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളില്‍ ഒന്നാണ് വാട്ട്സ്ആപ്പ്. മെറ്റാ ആപ്ലിക്കേഷനുകള്‍ക്ക് ലോകമെമ്പാടും 2 ബില്യണിലധികം ഉപയോക്താക്കളുണ്ട്. എന്നാല്‍ സാംസങ്, മോട്ടറോള, സോണി, ആപ്പിള്‍ എന്നിവയുള്‍പ്പെടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള മുപ്പത്തിയഞ്ച് മൊബൈല്‍ ഫോണുകള്‍ക്ക് ഇനി വാട്ട്സ്ആപ്പ് അപ്ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വാട്‌സ്അപ്പ് മെസ്സജിങ് സേവനം തുടര്‍ന്നും ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട് എന്നാണ് ഇതിനര്‍ത്ഥം. ഒപ്റ്റിമല്‍ പെര്‍ഫോമന്‍സും സുരക്ഷയും ഉറപ്പാക്കുന്നതിന് ഉള്ള വാട്ട്സ്ആപ്പിന്റെ പതിവ് അപ്ഡേറ്റുകളുടെ ഭാഗമാണ് ഈ മാറ്റം.
നയത്തിലെ ഈ മാറ്റം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് Huawei, LG പോലുള്ള ബ്രാന്‍ഡുകളുടെ ഫോണുകള്‍ ഉള്ളവര്‍ക്ക്, ഈ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ നിലവില്‍ രാജ്യത്ത് വില്‍ക്കുന്നില്ല. വില്‍പ്പന നിര്‍ത്തലാക്കിയിട്ടും, പലരും ഇപ്പോഴും ഈ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നതിനാല്‍ ഇവരെ ഇത് പ്രതികൂലമായി ബാധിക്കും.
Android 5.0 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളും iOS 12 അല്ലെങ്കില്‍ അതിന് ശേഷമുള്ള iPhone-കളും മാത്രമാണ് ഇനി വാട്‌സ്ആപ്പ് പിന്തുണയ്ക്കുക.
നിങ്ങളുടെ ഫോണ്‍ ലിസ്റ്റിലുണ്ടോ എന്ന് പരിശോധിക്കാം
Samsung Galaxy Ace Plus
Samsung Galaxy Core
Samsung Galaxy Express 2
Samsung Galaxy Grand
Samsung Galaxy Note 3
Samsung Galaxy S3 മിനി
Samsung Galaxy S4 Active
Samsung Galaxy S4 മിനി
Samsung Galaxy S4 സൂം
മോട്ടറോള മോട്ടോ ജി
മോട്ടറോള മോട്ടോ എക്‌സ്
ആപ്പിള്‍ ഐഫോണ്‍ 5
ആപ്പിള്‍ ഐഫോണ്‍ 6
Apple iPhone 6S
Apple iPhone 6S Plus
Apple iPhone SE
Huawei Ascend P6 S
Huawei Ascend G525
Huawei C199
Huawei GX1s
Huawei Y625
ലെനോവോ 46600
ലെനോവോ A858T
ലെനോവോ P70
ലെനോവോ എസ്890
ലെനോവോ എ820
സോണി എക്‌സ്പീരിയ Z1
സോണി എക്‌സ്പീരിയ E3
സോണി എക്‌സ്പീരിയ എം
LG Optimus 4X HD
എല്‍ജി ഒപ്റ്റിമസ് ജി
എല്‍ജി ഒപ്റ്റിമസ് ജി പ്രോ
എല്‍ജി ഒപ്റ്റിമസ് എല്‍7
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."