HOME
DETAILS
MAL
ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സെക്യൂരിറ്റി ജോലി; കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ (കുസാറ്റ്) അവസരം; പെട്ടെന്ന് അപേക്ഷിക്കൂ
July 03 2024 | 12:07 PM
കേരളത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളി ഇപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. മിനിമം ഏഴാം ക്ലാസ് യോഗ്യതയും, 5 വര്‍ഷത്തെ സെക്യൂരിറ്റി ജോലിയില്‍ പരിചയവുമുള്ളവര്‍ക്ക് ആകെയുള്ള 16 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 4.
തസ്തിക& ഒഴിവ്
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ്. ആകെ 16 ഒഴിവുകള്‍. ഒഴിവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പ്രായപരിധി
55 വയസില്‍ താഴെയുള്ളവരായിരിക്കണം. (01-01-2024) അടിസ്ഥാനമാക്കി വയസ് കണക്കാക്കും.
യോഗ്യത
* ഏഴാം ക്ലാസ് വിജയം.
* ശാരീരിക ക്ഷമതയുണ്ടായിരിക്കണം.
* Five years of military/ Cetnral Reserve Police Force/ Border Securtiy Force/ Cetnral Indutsrial Securtiy Force /IndoTibetan Border Police /Sashatsra Seema Bal service
ശമ്പളം
21,175 / പ്രതിമാസം
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കുന്നതിനായി 850 രൂപ (ജനറല്‍, ഒബിസി), 175 (എസ്.സി, എസ്.ടി) ഫീസായി ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click here
വിജഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."