കെ.എസ്.ഇ.ബിക്ക് പുതിയ മൊബൈല്‍ ആപ്
തിരുവനന്തപുരം: കൂടുതല്‍ സൗകര്യങ്ങളും പുതുമകളുമായി കെ.എസ്.ഇ.ബി മൊബൈല്‍ ആപ്ലിക്കേഷന്‍. ഒറ്റ ക്ലിക്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ലഭ്യമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ വിവിധ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകുന്നതിന് വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. പഴയ ബില്‍, പെയ്മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാം. ആപ്പില്‍ ലോഗിന്‍ ചെയ്യാതെതന്നെ13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ.ടി.പിയും രേഖപ്പെടുത്തി പെയ്മെന്റ് ചെയ്യാം. പരാതികള്‍ അനായാസം രജിസ്റ്റര്‍ ചെയ്യാം. ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം ഡിസ്കണക്ഷന് സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാം.
മൊബൈല്‍ ആപ്ലിക്കേഷന്റെ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."