തല കലത്തിനുള്ളില്‍ കുടുങ്ങിയ ഒരു വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
നെടുമ്പാശ്ശേരി: വീട്ടിലെ കുളിമുറിയില്‍ കുളിപ്പിക്കുന്നതിനിടെ തല സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയ ഒരു വയസുകാരനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. കുന്നുകര വയല്‍ക്കര ഇട്ടിയോടത്ത് വീട്ടില്‍ സഗീര്‍ ഹസീന ദമ്പതികളുടെ മകന്‍ ആദില്‍ അമീന്‍ എന്ന കുട്ടിയുടെ തലയാണ് കുളിക്കുന്നതിനിടെ കുളിമുറിയില്‍ ഉണ്ടായിരുന്ന കലത്തിനകത്ത് അബദ്ധത്തില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഉടന്‍ തന്നെ ചാലാക്കലിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.കലത്തിനകത്ത് നിന്നും തല പുറത്തെടുക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
പറവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അര മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കലം നീക്കം ചെയ്യാനായത്.
ഫയര്‍ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ വി.ജി.റോയി, ലീഡിംഗ് ഫയര്‍മാന്‍ യു.വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം ദൗത്യം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."