HOME
DETAILS

ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദിക്ക്

  
July 05 2024 | 06:07 AM

Indiewood Media Excellence Award suprabhaatham Senior Reporter Suni Alhadi

കൊച്ചി: ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റീജ്യണല്‍ റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ സുപ്രഭാതം കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ ഹാദിക്കാണ് അവാര്‍ഡ്. ജനുവരി 8 ന് സുപ്രഭാതം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച  കണ്ടെയ്‌നര്‍ ടെര്‍മിനല്‍  റോഡ് പാലം അപകടാവസ്ഥയിലായ സംബന്ധിച്ച 'കോണ്‍ക്രീറ്റില്ല; കമ്പികള്‍ മാത്രം' എന്ന തലകെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് പുരസ്‌കാരം.  

ദിനംപ്രതി നൂറുകണക്കിന് കണ്ടെയ്‌നറുകളും പൊതു സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന കണ്ടെയ്‌നര്‍ റേഡ് പാലം അപകടാവസ്ഥയിലാണെന്ന വാര്‍ത്തയാണ് പുറത്തു കൊണ്ടുവന്നത്. കോണ്‍ക്രീറ്റുകള്‍ ഇളകി പില്ലറുകള്‍ ദ്രവിച്ച അതിഗുരുതരാവസ്ഥയാണ് ചൂണ്ടിക്കാണിച്ചത്. വാര്‍ത്ത വന്ന ഉടന്‍ ദേശീയപാത അതോറിറ്റി  ഇടപെടുകയും പരിശോധന നടത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു.

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്, എറണാകുളം പ്രസ്‌ക്ലബിന്റെ സി.വി പാപ്പച്ചന്‍ മാധ്യമപുരസ്‌കാരം, തിക്കുറിശ്ശി ഫൗണ്ടേഷന്‍  മാധ്യമ പുരസ്‌കാരം, കാഴ്ച മാധ്യമ പുരസ്‌കാരം, റീഡേഴ്‌സ് ഫോറം മാധ്യമ പുരസ്‌കാരം തുടങ്ങിയവ സുനി അല്‍ഹാദി നേടിയിട്ടുണ്ട്. ഒമ്പതിന് കൊച്ചി അവന്യൂ റീജന്റില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ചന്ദ്രിക ദിനപത്രം കൊച്ചി ബ്യൂറോ ചീഫായിരുന്ന ആലപ്പുഴ ഹാദി മന്‍സിലില്‍  പരേതനായ എസ്. എച്ച് അല്‍ഹാദിയുടെയും പരേതയായ എം. നഫീസയുടെയും മകളാണ് സുനി. ഭര്‍ത്താവ് : മാധ്യമം റെഡിഡന്റ് എഡിറ്റര്‍ എം.കെ.എം ജാഫര്‍. മകള്‍:എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്‌കൂള്‍ 4 -ാം ക്ലാസ് വിദ്യാര്‍ഥിനി ഐസ അനാം.

 

ഇന്‍ഡിവുഡ് മീഡിയ പുരസ്‌കാര ജേതാക്കള്‍ 


ദൃശ്യ മാധ്യമം


ന്യൂസ് അഡ്മിനിസ്‌ട്രേഷനില്‍ പ്രൊഫഷണല്‍ മികവ്  - ജെ.എസ്  ഇന്ദുകുമാര്‍   ( അമൃത ടിവി  ), 

രാഷ്ട്രീയ സംവാദത്തിലെ പ്രൊഫഷണല്‍ മികവ്- ഹാഷ്മി താജ് ഇബ്രാഹിം ( 24 ന്യൂസ് ),

വാര്‍ത്ത അവതരണത്തിലെ പ്രൊഫഷണല്‍ മികവ് - എം കൃഷ്ണകുമാര്‍ ( മനോരമ ന്യൂസ് ),

ജേണലിസം മേഖലയിലെ  
 പ്രൊഫഷണല്‍ മികവ് - രഞ്ജിത്ത് രാമചന്ദ്രന്‍ ( ന്യൂസ് 18 കേരളം  ),    

OTT കണ്ടന്റ് മാനേജ്‌മെന്റ് പ്രൊഫഷണല്‍ മികവ് -
അനന്തപത്മനാഭന്‍  ( ഏഷ്യാനെറ്റ് ഹോട് സ്റ്റാര്‍ മലയാളം  ) , 

സാമൂഹിക വാര്‍ത്തകളിലെ പ്രൊഫഷണല്‍ മികവ്  - ലേബി സജീന്ദ്രന്‍ ( റിപ്പോര്‍ട്ടര്‍   ),

ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണല്‍ മികവ് - വിവേക് മുഴക്കുന്ന് ( സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍,മനോരമ ന്യൂസ് ),

വിനോദ വാര്‍ത്തകളില്‍  പ്രൊഫഷണല്‍ മികവ്  - ബീന റാണി ( ജനം) , 

എന്‍വിറോമെന്റല്‍ വീഡിയോഗ്രാഫിയിലെ പ്രൊഫഷണല്‍ മികവ്  - ജയിന്‍ എസ് രാജു ( മാതൃഭൂമി ന്യൂസ് ),

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലെ  പ്രൊഫഷണല്‍ മികവ് - ആര്‍ അരുണ്‍രാജ് ( 24 ന്യൂസ് ),

റിപ്പോര്‍ട്ടിങ്ങിലെ  പ്രൊഫഷണല്‍  മികവ് - അഷ്‌റഫ് കരിപ്പായില്‍ ( ജയ് ഹിന്ദ്  ) 

റിപ്പോര്‍ട്ടിങ്ങിലെ പ്രൊഫഷണല്‍ മികവ്  - ജിജീഷ് കരുണാകരന്‍  
( ജനം ),

വീഡിയോ ജേണലിസത്തിലെ  പ്രൊഫഷണല്‍  മികവ്   - സന്തോഷ്. എസ് ( റിപ്പോര്‍ട്ടര്‍  ), 

വിദേശ കാര്യ വാര്‍ത്ത  പ്രൊഫഷണല്‍  മികവ്  - ബിനു മനോഹര്‍  ( കൗമുദി ടിവി  ), 

വീഡിയോഗ്രാഫിയില്‍  പ്രൊഫഷണല്‍ മികവ് -
 ജോബി കളപ്പുര ( എസിവി ന്യൂസ് ).


 അച്ചടി മാധ്യമം
-

സ്‌പോര്‍ട്‌സ് ജേണലിസത്തില്‍ പ്രൊഫഷണല്‍ മികവ്  - സിറാജ് കാസിം ( മാതൃഭൂമി ), 

പീപ്പിള്‍ ഫോക്കസ്ഡ് ഫീച്ചറിലെ പ്രൊഫഷണല്‍ മികവ്  - സിജോ (ദീപിക ),

പൊളിറ്റിക്കല്‍ &  സോഷ്യല്‍ ജേണലിസത്തില്‍ പ്രൊഫഷണല്‍ മികവ്   - ആര്‍ ഗോപകുമാര്‍ ( ജനയുഗം ),

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍  മികവ് - മൈക്കിള്‍   വര്‍ഗീസ്( കേരള ശബ്ദം),

ഫോട്ടോഗ്രാഫിയില്‍ പ്രൊഫഷണല്‍ മികവ് - എ. സനീഷ്  ( ന്യൂ ഇന്ത്യ എക്‌സ്പ്രസ് ),

ഫോട്ടോഗ്രാഫിയില്‍ പ്രൊഫഷണല്‍ മികവ്- രതീഷ് പുളിക്കന്‍ ( മാതൃഭൂമി ),

റീജിയണല്‍ റിപ്പോര്‍ട്ടിങ്ങിലെ പ്രൊഫഷണല്‍ മികവ് -
 സുനി അല്‍ഹാദി ( സുപ്രഭാതം), 


എന്റര്‍ടൈന്‍മെന്റ് മീഡിയ  പ്രൊഫഷണല്‍ മികവ് - കലാകൗമുദി   


ബെസ്റ്റ് എമര്‍ജിങ്  ദിനപ്പത്രം  - മെട്രോ വാര്‍ത്ത 


ജനപ്രിയ റേഡിയോ ജോക്കി  - ആര്‍ ജെ സുരാജ്  ( റെഡ് എഫ് എം  ), 


റേഡിയോ വ്യവസായത്തിലെ  സേവനങ്ങള്‍ക്കുള്ളപ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്    - പാര്‍വതി നായര്‍. റ്റി ( റെഡ് എഫ് എം  ), 


 ഓണ്‍ലൈന്‍ മാധ്യമം
-

സോഷ്യല്‍ ഇമ്പാക്ട്  ജേണലിസത്തില്‍ പ്രൊഫഷണല്‍ മികവ്  - എന്‍. കെ സ്മിത ( Deccan chronicle ഓണ്‍ലൈന്‍),


സ്ത്രീശാക്തീകരണ മാധ്യമ പ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍  മികവ്- അമൃത എ. യു ( മാതൃഭൂമി ഓണ്‍ലൈന്‍ ) ,

 ബെസ്റ്റ് എമെര്‍ജിങ്   ടാലന്റ്    - അഞ്ജയ് ദാസ് ( മാതൃഭൂമി ഓണ്‍ലൈന്‍ ) , 

ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍  വിഭാഗത്തിലെ  പ്രൊഫഷണല്‍  മികവ് - രാകേഷ് നാരായണന്‍  ( വണ്ടി പ്രാന്തന്‍ ഇന്‍സ്റ്റഗ്രാം /യൂട്യൂബ് ) 

ഓണ്‍ലൈന്‍ ഫിറ്റ്‌നസ് ബോധവല്‍ക്കരണത്തില്‍ പ്രൊഫഷണല്‍   മികവ്  - നിപുണ്‍ വിജു ഈപ്പന്‍ ( ഫിറ്റ്‌നസ് കോച്ച് ഇന്‍സ്റ്റഗ്രാം )

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  6 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago