ദുരൂഹത ഇല്ലെന്ന് പൊലിസ്
പറവൂര്‍: ബി.ഡി.ജെ.എസ് നേതാവ് എം.സി വേണുവിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്നും ആത്മഹത്യ ചെയ്തതാണന്നും പൊലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായതായി വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ മുരളി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസാധരണമായ ഒന്നുംതന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ബി.ഡി.ജെ.എസ് പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എം.സി വേണു സി.പി.എം മൂത്തകുന്നം ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലുവ റൂറല്‍ ഡി വൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ എത്തിയ പൊലിസ് മുറി പൂട്ടി സീല്‍ ചെയ്ത് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലത്ത് എത്തിയ എ.ഡി.എം സി.കെ പ്രകാശന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയതിന് ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലിസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിന്നീട് വാവക്കാടുള്ള സഹോദരന്റെ വസതിയിലും എസ്.എന്‍.ഡി.പി മൈതാനിയിലും പൊതുദര്‍ശനത്തിന് വച്ചു. വൈകുന്നേരം നാലരയോടെ തോന്ന്യകാവ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."