'പ്രവാസി വോട്ടവകാശം' അഡ്വ: ഹാരിസ് ബീരാൻ സാഹിബിനെ അഭിനന്ദിച്ചു
മസ്കത്ത് : മസ്കത്ത് കെഎംസിസി ഇരിക്കൂർ മണ്ഡലം വർക്കിങ് കമ്മിറ്റി മീറ്റിംഗ് റൂവി കെഎംസിസി ഹാളിൽ വെച്ച് നടന്നു, പ്രവാസി വോട്ടവകാശം രാജ്യസഭയിൽ ഉന്നയിച്ച മുസ്ലിം ലീഗ് രാജ്യ സഭാ മെമ്പർ അഡ്വ: ഹാരിസ് ബീരാൻ സാഹിബിനെ യോഗം അഭിനന്ദിച്ചു,
പ്രവാസി വോട്ടവകാശം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് യോഗം പ്രത്യാശിച്ചു.
മുസ്ലിം ലീഗിന്റെയും,ദളിത് ലീഗിന്റെയും സമുന്നത നേതാവായ എ.പി ഉണ്ണികൃഷ്ണൻന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി..മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ചില വിമാന കമ്പനികളുടെ ട്രിപ്പ് റദാക്കുന്നത് അടക്കമുള്ള നിരന്തരമായുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ അധികൃതർ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം കമ്മറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരത്തിന്റെ ഭാഗമായുള്ള വാർഷിക ഫണ്ട് മുതിർന്ന കെഎംസിസി നേതാവ് മുഹമ്മദ് സാഹിബ് ദാർസൈറ്റ് ഉത്ഘാടനം ചെയ്തു. വിപി അബ്ദുറഹ്മാൻ നിസ്വ അധ്യക്ഷത വഹിച്ചു.. ബാദുഷ ഉളിക്കൽ സ്വാഗതം പറഞ്ഞു.
യോഗത്തിൽ റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ടാപുരം, മേമി എ.കെ പഴയങ്ങാടി,സിനുറാസ് പള്ളിപ്പാത്ത്, റഹീസ് റഹീം, ഹബീബ് ഇരിക്കൂർ, സാബിത് ചുഴലി, സുബൈർ ആലക്കോട്,കെവി അബ്ദുറഹ്മാൻ, നാസർ ശ്രീകണ്ടാപുരം, ഷാഫി ശ്രീകണ്ടാപുരം, അമീർ ചുഴലി, മുഹമ്മദ് വളക്കൈ, മുജീബ് നിടിയെങ്ങ, സുലൈമാൻ ചെങ്ങളായി സംബന്ധിച്ചു മണ്ഡലം ട്രഷറർ മിസ്ഹബ് ഇരിക്കൂർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."