HOME
DETAILS
MAL
തൃക്കാക്കര രണ്ടു മാസത്തിനകം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം
backup
August 30 2016 | 18:08 PM
കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ച മണ്ഡലമായി രണ്ടു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. അപേക്ഷ നല്കിയ എല്ലാവര്ക്കും വേഗത്തില്‍ ഇതു നല്കാന് നടപടി സ്വീകരിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗവും അദ്ദേഹം ചേര്‍ന്നു.
വൈദ്യുതി കണക്ഷന് ലഭ്യമാക്കാനാവശ്യമായ തുക എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കും. കൂടാതെ വീടിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് അര്‍ഹരായവര്‍ക്ക് സഹായധനം നല്‍കുമെന്നും പി.ടി തോമസ് വ്യക്തമാക്കി. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ എസ്. ഷരീഫ്, ക്രിസ്റ്റി കെ. എബ്രാഹം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."