പനിച്ചുവിറച്ച് കേരളം; കഴിഞ്ഞ ദിവസം ചികിത്സതേടിയത് 12000ത്തോളം പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 11,438 പേർ പനിബാധിച്ച് ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇന്നലെയും സ്ഥിതി മറിച്ചല്ല. സ്വകാര്യ ആശുപത്രികളുടെ കണക്ക് ഇതിനുപുറമെയാണ്. പനി ബാധിച്ച് വെള്ളിയാഴ്ച മൂന്നുപേരാണ് മരിച്ചത്.
അതേസമയം, അഞ്ച് ദിവസത്തിനിടെ പനിബാധിച്ച് ചികിത്സ തേടിയത് 55,830 പേരാണ്. 493 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 109 പേര്‍ക്കാണ്.
158 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. നിലവില്‍ നിരവധി രോഗികളാണ് പനിബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 69 പേര്‍ക്ക് എലിപ്പനി, 64 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈല്‍ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈയിൽ പനിബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ആയിരത്തിലധികം രോഗികളുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞമാസം 2,18,684 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. മൂന്നുപേര്‍ മരിച്ചു. എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ വര്‍ധനയും ആശങ്കാജനകമാണ്. കഴിഞ്ഞ മാസം 253 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഇതില്‍ 18 പേര്‍ മരിച്ചു. 1912 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതിൽ മൂന്നുപേര്‍ മരിച്ചു. 500 പേര്‍ക്ക് മഞ്ഞപിത്തം ബാധിച്ചു. അഞ്ച് പേരാണ് മരിച്ചത്. എച്ച്.വണ്‍-എന്‍.വണ്‍ ബാധിച്ച 275ൽ മൂന്നു പേരും മരിച്ചു.
രോഗികള്‍ കൂടിയതോടെ മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കാന്‍ സ്ഥലമില്ലാത്ത് അവസ്ഥയാണ്.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ വന്‍ വര്‍ധനയാണ്. പനി നിയന്ത്രണ വിധേയമാണെന്ന് നിയമസഭയിലടക്കം ആരോഗ്യമന്ത്രി വാദിക്കുമ്പോഴും രോഗികളുടെ എണ്ണം കൂടുകയാണ്. ഇതിനിടെ രോഗികളുടെ കണക്കുകള്‍ അഞ്ച് ദിവസമായി ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."