തൃശൂരില്‍ കിണറ്റില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകള്‍ അമേയയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.00നാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ജിഷ അന്വേഷിച്ചപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കുട്ടി.
തുടര്‍ന്ന് നാട്ടുകാര്‍ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."