കെ.ഇ.എസ്.എ എറണാകുളം ജില്ലാ സമ്മേളനം
ആലുവ: പി.ഡബ്ല്യു.ഡി, ഇറിഗേഷന്‍, എല്‍.എസ്.ജി.ഡി എന്നീ വകുപ്പുകളിലെ നിലവിലുള്ള ഒഴിവുകള്‍ നികത്തി എന്‍ജിനീയറിങ് ജീവനക്കാരുടെ അധിക ജോലിഭാരം കുറയ്ക്കണമെന്ന് കെ.ഇ.എസ്.എ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാങ്കേതിക വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.ഇ.എസ്.എ. സംസ്ഥാന പ്രസിഡന്റ് എച്ച്. സിദ്ദീഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. രാജീവ് സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. ഫിലിപ്പോസ്, സംസ്ഥാന കമ്മിറ്റിയംഗം എം.എന്‍. മോഹനന്, പി. പത്മനാഭന്, ജോയിന്റ് കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി അബു സി. രഞ്ജി, ഷാബു എ.ആര്. എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ.എന്‍. സുര്‍ജിത് റിപ്പോര്‍ട്ടവതരിപ്പിച്ചു. നവാസ് യൂസഫ് സ്വാഗതവും, എന്‍.എ. തസ്ലീം കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായ കെ.എന്‍. സുര്‍ജിത് (പ്രസിഡന്റ്), പി.എ. ലാലന്, ഇ.ബി. ലാലു (വൈസ് പ്രസിഡന്റുമാര്‍), നവാസ് യൂസഫ് (സെക്രട്ടറി), പി.എം. വിത്സണ്, വിമല്‍കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഷാബു എ.ആര്. (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."