പെരുമ്പാവൂരില്‍ വീണ്ടും എ.ടി.എം കവര്‍ച്ചയ്ക്ക് ശ്രമം
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും എ.ടി.എം കൗണ്ടര്‍ പൊളിച്ച് പണം മോഷ്ടിക്കാന്‍ ശ്രമം. വെങ്ങോല കനാല്‍ ജംഗ്ഷന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്നലെ വെളപ്പിന് മൂന്ന് മണിയോടെയാണ് സംഭവം.
അപകട അലാറം മുഴങ്ങിയതോടെ മോഷണ ശ്രമം അവസാനിപ്പിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. മുഖത്ത് ചാക്ക് ധരിച്ചെത്തിയ മോഷ്ടാവ് എ.ടിഎം മെഷീന്റെ താഴെയുള്ള ഭാഗം തകര്‍ത്തതോടെ അപായ സൂചന എറണാകുളത്തെ ഹെഡ് ഓഫീസില്‍ അറിയുകയായിരുന്നു. ഇവിടെ നിന്നും പൊലീസിന് വിവരങ്ങള്‍ കൈമാറുകയായിരുന്നു. അലാറമടിച്ചതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
വിവരം അറിഞ്ഞയുടന്‍ പൊലിസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്ളതായി സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് പോലീസ് നിഗമനം. പ്രതിമുഖം മറച്ച് വന്നതും മറ്റും ക്യാമറയില്‍ വ്യക്തമാണ്. പെരുമ്പാവൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."