HOME
DETAILS
MAL
വീണ്ടും ആള്‍ക്കൂട്ടക്കൊല; മോഷ്ടിച്ചെന്നാരോപിച്ച് അന്‍പതുകാരനെ അടിച്ചുകൊന്നു
July 07 2024 | 13:07 PM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭംഗറില്‍ മോഷ്ടിച്ചെന്നാരോപിച്ച് മധ്യവയസ്ക്കനെ തല്ലിക്കൊന്നു. അസ്ഗര്‍ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലിസിന്റെ അധികാരപരിധിയില്‍ വരുന്ന ഭംഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പ്രദേശവാസികള്‍ ഇയാള്‍ മദ്യലഹരിയിലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പുലര്‍ച്ചെ 4.30ഓടെ കൊലപാതകം നടന്നെന്നാണ് കരുതുന്നത്. ആളെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭംഗര്‍ ബസാറില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രാത്രി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."