മാലിന്യ പ്രശ്‌നം: നഗരസഭാ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു
കോതമംഗലം: നഗരസഭയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടുകയും മാലിന്യ കേന്ദ്രങ്ങള്‍ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രവുമായതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കൗണ്‍സില്‍ യോഗത്തില്‍ മാലിന്യ പ്രശനത്തോടൊപ്പം അറവുശാല, പൊതു ശ്മശാനം, ടൗണ്‍ ഹാള്‍, മാലിന്യസംസ്‌ക്കരണ കേന്ദ്രം കൂടി വെള്ള പ്രശനം, തെരുവ് വിളക്ക് ,തുടങ്ങിയവയിലും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
നഗരസഭ ഭരണം കഴിഞ്ഞ ഒന്‍പത് മാസമായി സ്തം ഭനാവസ്ഥയിലാണെന്ന പ്രതിപക്ഷ ആരോപണം ഭരണ കക്ഷി അംഗങ്ങളും ഏറ്റെടുത്തത് ഏറെ നേരം ഒച്ചപ്പാടിന് ഇടയാക്കി. ഉപരോധത്തിന് പ്രതിപക്ഷ നേതാവ് കെ.എ.നൗഷാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."