പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ രാവിലെ മുതല്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. നാളെ രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളില്‍ പ്രവേശനം നേടാം. മറ്റന്നാള്‍ വൈകീട്ട് വരെയാണ് പ്രവേശനം നേടാന്‍ സാധിക്കൂ.
ആദ്യ ഘട്ട അലോട്ട്‌മെന്റല്‍ 30245 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. മലപ്പുറം ജില്ലയില്‍ 6999 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. 9880 വിദ്യാര്‍ഥികള്‍ ഇപ്പോഴും സീറ്റിന് പുറത്താണ്. നിലവിലെ കണക്കുകള്‍ പ്രകാരം ആകെ 89 മെറിറ്റ് സീറ്റുകള്‍ മാത്രമേ മലപ്പുറം ജില്ലയില്‍ ബാക്കിയുള്ളൂ.
സമാനമായി കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 7192 അപേക്ഷകരില്‍ 3342 പേര്‍ക്കാണ് ഇതുവരെ പ്രവേശനം നേടാനായത്. പാലക്കാട് ജില്ലയില്‍ 8139 അപേക്ഷകരില്‍ 2643 പേരാണ് പ്രവേശനം നേടിയത്. ഇരു ജില്ലകളിലുമായി 3850 (കോഴിക്കോട്), 5490 (പാലക്കാട്) കുട്ടികള്‍ക്ക് ഇതുവരെ പ്രവേശനം നേടാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."