HOME
DETAILS

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് അപേക്ഷകൾ 26.55 ലക്ഷം

  
അശ്‌റഫ് കൊണ്ടോട്ടി
July 08 2024 | 02:07 AM


Employment Exchange Applications

 

മലപ്പുറം: സംസ്ഥാനത്ത് എട്ട് വർഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 26.55 ലക്ഷം അപേക്ഷകരിൽ തൊഴിൽ ലഭിച്ചത് 90,959 പേർക്ക് മാത്രം. കഴിഞ്ഞ മെയ് 31വരെ 26,55,736 പേരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അപേക്ഷകരായുള്ളത്. ഇതിൽ കഴിഞ്ഞ 2016 മെയ് മുതൽ കഴിഞ്ഞ മെയ് 31 വരെ വിവിധ ജില്ലകളിൽനിന്ന് 90,959 പേർക്ക് മാത്രമെ ജോലി ലഭിച്ചിട്ടുള്ളൂ.

പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഉദ്യോഗങ്ങളിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി തൊഴിൽ നൽകുന്നത്. ഇത്തരത്തിലുള്ള താൽക്കാലിക ഒഴിവുകൾ ബന്ധപ്പെട്ട ജില്ല, സ്‌പെഷൽ, പ്രൊഫഷനൽ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലാണ് അറിയിക്കുന്നത്. ഇവ പിന്നീട് സംവരണതത്വം പാലിച്ച് ടൗൺ എംപ്ലോയ്‌മെന്റ് ഓഫിസുകളിൽ അറിയിക്കും. ഇവിടെ നിന്നാണ് ജില്ലാ തലത്തിലേക്ക് കൈമാറുന്നത്. ഇതിനാൽ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് ഓരോ വിഭാഗത്തിലും സീനിയോറിറ്റി ലിസ്റ്റുണ്ടാവുക.

തിരുവനന്തപുരം ജില്ലയിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 4,28,621 പേർ. തിരുവനന്തപുരത്ത് തൊഴിൽ ലഭിച്ചത് 11,653 പേർക്കാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 1,98,573 പേരാണ് അപേക്ഷകരായുള്ളത്. ജോലി ലഭിച്ചത് 3,135 പേർക്ക് മാത്രം. കൊല്ലം ജില്ലയിൽ 2,99,212 പേരിൽ 5,342 പേർക്കാണ് ഇതുവരെ തൊഴിൽ ലഭിച്ചത്.

 

മറ്റു ജില്ലകളിൽ തൊഴിലിന് അപേക്ഷ നൽകിയവർ, ബ്രാക്കറ്റിൽ അവസരം ലഭിച്ചവരുടെ എണ്ണം. ആലപ്പുഴ 2,13,48 (13,600), പത്തനംതിട്ട 96,744 (37,05), കോട്ടയം 1,54,891 (4,270), ഇടുക്കി 82,749( 2,152), എറണാകുളം 2,42,279 (13,655), തൃശൂർ 1,94,759 (7,277), പാലക്കാട് 1,82,419 (6,310), കോഴിക്കോട് 2,74,877 (7,655), വയനാട് 70,807 (2,642), കണ്ണൂർ 1,39,225 (5471), കാസർകോട് 71,232 (4,092).

Employment Exchange Applications



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്

National
  •  2 days ago
No Image

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ

Saudi-arabia
  •  2 days ago
No Image

കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം 

Kerala
  •  2 days ago
No Image

'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

International
  •  2 days ago
No Image

വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

Saudi-arabia
  •  2 days ago
No Image

1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

Football
  •  2 days ago