HOME
DETAILS

താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത

  
Web Desk
March 11 2025 | 04:03 AM

Kerala Heatwave news

തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിൻ്റെ തോതും വർധിച്ചിട്ടുണ്ട്. ഇന്നലെ കൊല്ലം, ഇടുക്കി ജില്ലകളിൽ യു.വി ഇൻഡക്‌സ് നിരക്ക് എട്ടിനു മുകളിൽ രേഖപ്പെടുത്തി. പത്തനംതിട്ടയിൽ ഏഴും ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആറുമാണ് രേഖപ്പെടുത്തിയത്.

യു.വി ഇൻഡക്‌സ് ആറ് മുതൽ ഏഴുവരെയാണെങ്കിൽ മഞ്ഞ മുന്നറിയിപ്പ് നൽകും. എട്ട് മുതൽ 10 വരെയാണെങ്കിൽ ജാഗ്രത പുലർത്തേണ്ട ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. ഇൻഡക്‌സ് 11 ന് മുകളിൽ ആണെങ്കിൽ ഗുരുതര സാഹചര്യമാണ്. ഇൗ ഘട്ടത്തിൽ ചുവപ്പു മുന്നറിയിപ്പ് നൽകും. അൾട്രാവയലറ്റ് വികിരണത്തിൻ്റെ തോത് ഉയരുന്നത് സൂര്യാഘാതത്തിനും നേത്രരോഗങ്ങൾക്കും ചർമരോഗങ്ങൾക്കും കാരണമാകും. ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങൾ, തൊപ്പി, കുട, സൺഗ്ളാസ് എന്നിവ ഉപയോഗിക്കുന്നത് യു.വി വികിരണത്തെ തടയാൻ സഹായിക്കും.            

ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് പാലക്കാട് കാഞ്ഞിരപ്പുഴയിൽ 47 ഡിഗ്രി താപനില രേഖപ്പെടുത്തി. എറണാകുളം കളമശ്ശേരിയിൽ 45 ഡിഗ്രിയും പാലക്കാട് മലമ്പുഴ ഡാമിൽ 40.6 ഡിഗ്രിയും തൃശൂർ വെള്ളാനിക്കരയിൽ 40.9 ഡിഗ്രിയും രേഖപ്പെടുത്തി. പാലക്കാട്, തൃശൂർ, കൊല്ലം,പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്

National
  •  13 days ago
No Image

അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കേസെടുത്ത് സിബിഐ

Kerala
  •  13 days ago
No Image

കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്‌സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്

Kerala
  •  13 days ago
No Image

സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ

Kerala
  •  13 days ago
No Image

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് ഡൊണാൾഡ് ട്രംപ്

International
  •  13 days ago
No Image

ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

International
  •  13 days ago
No Image

പുതിയ സിലബസ്, പുതിയ പുസ്തകങ്ങൾ; മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും

Kerala
  •  13 days ago
No Image

നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി

National
  •  13 days ago
No Image

യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ

International
  •  13 days ago
No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  14 days ago