പാത്രങ്ങളില്‍ കറ പിടിച്ചിട്ടുണ്ടോ..! എങ്കില്‍, വെട്ടിത്തിളങ്ങാന്‍ ഇനി ഇവ ഉപയോഗിക്കാം
ചായയുണ്ടാക്കിയാലും മറ്റു വസ്തുക്കള്‍ പാകം ചെയ്താലും പാത്രങ്ങളില്‍ കറ പിടിക്കുന്നത് സാധാരണയാണ്.
നമ്മുടെ ഒക്കെ വീടുകളില്‍ കറപിടിച്ച പാത്രങ്ങളുണ്ടാകും. പാത്രം വൃത്തിയുണ്ടെങ്കിലും അതില്‍ കറയുണ്ടെങ്കില്‍ നമുക്കൊരു തൃപ്തിയുണ്ടാവില്ല. ഇതൊന്നു വൃത്തിയാക്കിവച്ചാലോ...
ബേക്കിങ് സോഡ
വളരെ എളുപ്പത്തില്‍ ഇത് കറമാറ്റിയെടുക്കാന് സഹായിക്കുന്നു. നാരങ്ങനീരും ബേക്കിങ് സോഡയും മിക്സ്ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതുപയോഗിച്ച് പാത്രം കഴുകി നോക്കിയേ, കറപോയി തിളങ്ങുന്നതു കാണാം.
ചൂടുവെള്ളം
തിളച്ചവെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് വയ്ക്കുക. ഒന്നുതണുത്തതിനു ശേഷം ഇതുപയോഗിച്ച് പാത്രങ്ങള്‍ കഴുകുക. കറമാറി പാത്രങ്ങള്‍ തിളങ്ങുന്നതാണ്.
വിനാഗിരി
കറപിടിച്ച പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അടുപ്പത്ത് വച്ചു ചൂടാക്കുക. ഇതിലേക്ക് വിനാഗിരി ചേര്‍ത്തു കൊടുക്കുക. ഇത് തിളച്ചു തുടങ്ങുമ്പോള്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ ഇളകിപ്പോവുന്നതാണ്.
ചാരവും സോപ്പുപൊടിയും
ഇവ രണ്ടും മിക്സ് ചെയ്ത് പാത്രം തേച്ചു കഴുകിയാല്‍ വെട്ടിത്തിളങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."