വെറ്ററിനറി സര്‍വകലാശാലയില്‍ പിജി, ഡിപ്ലോമ പ്രവേശനം; അപേക്ഷ 16 വരെ
കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിവിധ പ്രോഗ്രാമുകള്‍ക്കിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 വരെ രാത്രി 11 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in. ഫോണ്‍: 04936 209260. [email protected].
പ്രോഗ്രാമുകള്‍
- എം.എസ്- വൈല്‍ഡ് ലൈഫ് സ്റ്റഡീസ് (2 വര്‍ഷം)
പൂക്കോട് വെറ്ററിനറിയാണ് പഠന കേന്ദ്രം. 11 സീറ്റുകളുണ്ട്. യോഗ്യത: ബയോസയന്‍സസ് ബിരുദം (ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി, പോള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്).
- എം.എസ്.സി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി (2 വര്‍ഷം)
മണ്ണുത്തിയിലാണ് പഠന കേന്ദ്രം. ആറ് സീറ്റുകളുണ്ട്. യോഗ്യത: ബിരുദം (ഡയറി സയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് മൈക്രോബയോളജി, ബയോടെക്‌നോളജി, ഫുഡ് സയന്‍സ്, ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ്, കെമിസ്ട്രി, മൈക്രോബയോളജി).
- എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (2 വര്‍ഷം)
മണ്ണുത്തിയാണ് കേന്ദ്രം. പത്ത് സീറ്റുകളുണ്ട്. യോഗ്യത: മാത് സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡേറ്റ സയന്‍സ് അടങ്ങിയ ബിരുദം.
- എം.എസ്.സി ബയോകെമിസ്ട്രി & മോളിക്യൂലാര്‍ ബയോളജി (2 വര്‍ഷം)
മണ്ണുത്തിയിലാണ് പഠന കേന്ദ്രം. 17 സീറ്റുകളുണ്ട്. യോഗ്യത: ബിരുദം (ബയോകെമിസ്ട്രി, ബയോടെക്‌നോളജി, മൈക്രോബയോളജി, കെമിസ്ട്രി, ഡയറി സയന്‍സ്, സുവോളജി).
- എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി (2 വര്‍ഷം)
മണ്ണുത്തി പഠന കേന്ദ്രം. 11 സീറ്റുകളുണ്ട്. യോഗ്യത: ബിരുദം (മൈക്രോബയോളജി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചര്‍).
- എം.എസ്.സി അനിമല്‍ ബയോടെക്‌നോളജി (2 വര്‍ഷം)
പഠന കേന്ദ്രം മണ്ണുത്തിയാണ്. പത്ത് സീറ്റുകളുണ്ട്. യോഗ്യത: ബി.എസ്.സി/ ബി.ടെക് (ബയോടെക്‌നോളജി, ഡയറി ടെക്‌നോളജി, ലൈഫ് സയന്‍സ്).
- എം.എസ്.സി അനിമല്‍ സയന്‍സസ് (2 വര്‍ഷം)
മണ്ണുത്തിയാണ് പഠന കേന്ദ്രം. 10 സീറ്റുകള്‍. യോഗ്യത: ബിവിഎസ്.സി, ലൈഫ് സയന്‍സ് ബിരുദം, ബി.എസ്.സി പോള്‍ട്രി പ്രൊഡക്ഷന്‍& ബിസിനസ് മാനേജ്‌മെന്റ്
- എം.എസ്.സി അപ്ലൈഡ് ടോക്‌സിക്കോളജി (2 വര്‍ഷം)
മണ്ണുത്തിയാണ് പഠനകേന്ദ്രം. 10 സീറ്റുകള്‍. യോഗ്യത: സുവോളജി, ബോട്ടണി, അഗ്രികള്‍ച്ചര്‍, കെമിസ്ട്രി, ഫാര്‍മസി, ലൈഫ് സയന്‍സസ് ബിരുദം.
- ബി.എസ്.സി പോള്‍ട്രി പ്രൊഡക്ഷന്‍& ബിസിനസ് മാനേജ്‌മെന്റ് (3 വര്‍ഷം)
കോളജ് ഓഫ് ഏവിയന്‍ സയന്‍സസ്, തിരുവിഴാംകുന്ന് (പാലക്കാട്) ആണ് പഠനകേന്ദ്രം. 44 സീറ്റുകള്‍. യോഗ്യത: ബയോളജി അടങ്ങിയ പ്ലസ് ടു/ വി.എച്ച്.എസ്.ഇ.
- ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ് (2 വര്‍ഷം)
പഠനകേന്ദ്രം മണ്ണുത്തി. 30 ഒഴിവുകള്‍. പൂക്കോട് 40 വയസ്. യോഗ്യത: ബയോളജി അടങ്ങിയ പ്ലസ് ടു/ വി.എച്ച്.എസ്.ഇ
- ഡിപ്ലോമ ഇന്‍ ലാബ് ടെക്‌നിക്‌സ് (1 വര്‍ഷം)
പഠനകേന്ദ്രം മണ്ണുത്തി. 30 സീറ്റുകള്‍. യോഗ്യത: ബയോളജി അടങ്ങിയ പ്ലസ് ടു/ വി.എച്ച്.എസ്.ഇ
- ഡിപ്ലോമ ഇന്‍ ഫീഡ് ടെക്‌നോളജി (1 വര്‍ഷം)
പഠനകേന്ദ്രം മണ്ണുത്തി. 10 സീറ്റുകള്‍. യോഗ്യത: പ്ലസ് ടു/ വി.എച്ച്.എസ്.ഇ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സോഫ്റ്റ് വെയര്‍ ഡിപ്ലോമ/ ഐ.ടി.ഐ അഭികാമ്യം)
- പിജി ഡിപ്ലോമ പ്രോഗ്രാം
ഒരു വര്‍ഷ പിജി ഡിപ്ലോമ (ക്ലൈമറ്റ് സര്‍വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍ (2 സീറ്റ്)/ ക്ലൈമറ്റ് സര്‍വീസസ് (2)/ വെറ്ററിനറി കാര്‍ഡിയോളജി (3)/ വെറ്ററിനറി അനസ്തീസിയോളജി (2) എന്നിവ മണ്ണുത്തിയിലുണ്ട്.
vetiranary university application till july 16
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."