HOME
DETAILS

കൊടിഞ്ഞി ഫൈസല്‍ വധക്കേസ്: 'സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം വൈകിപ്പിച്ചു'; സര്‍ക്കാറിനെതിരെ നിയമസഹായ സമിതി 

  
Web Desk
July 10, 2024 | 3:50 AM

Kodinji Faisal murder case:Legal Aid Committee against Govt

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി നിയമ സഹായ സമിതി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം സര്‍ക്കാര്‍ വൈകിപ്പിച്ചുവെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഫൈസലിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലന്നും ഫൈസല്‍ നിയമസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രമുഖ അഭിഭാഷകന്‍ അഡ്വ. പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ കുടുംബം സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുഖം തിരിച്ചെന്ന് കുടുംബം ആരോപിക്കുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തത്  കൊടിഞ്ഞി ഫൈസല്‍ വധക്കേസ് കഴിഞ്ഞ മൂന്ന് തവണയാണ് തിരൂര്‍ കോടതി  മാറ്റിവെച്ചത്. 

ഫൈസലിന്റെ ഭാര്യ ജസ്‌ന സമര്‍പ്പിച്ച ഹരജിയിലാണ് കേസില്‍ അഡ്വ. പി.കുമാരന്‍കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത് . ആറ് ആഴ്ചക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിയമനം വൈകി. മാത്രമല്ല കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും നിമസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഫൈസലിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് ഇല്ലാത്തതിനാല്‍ മാറ്റിവച്ച കേസ് അടുത്ത മാസം 23ന് വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  4 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  4 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  4 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  4 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  4 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  4 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  4 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  4 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  4 days ago