കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു, റദ്ദാക്കി
തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വഴിതിരിച്ചു വിട്ട ട്രെയിനുകളില്‍ കേരളത്തിലേക്ക് വരുന്നവയും ഉള്‍പെടുന്നു.
പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.
കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചുവിടും. ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 12449 മഡ്ഗാവ്ചണ്ഡിഗഢ് എക്‌സ്പ്രസ്, 12620 മംഗളൂരുലോകമാന്യ തിലക്, 12134 മംഗളൂരു മുംബൈ സി.എസ്.എം.ടി, 50107 സ്വാന്ത്!വാഡ് റോഡ്മഡ്ഗാവ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.
മാറ്റമുള്ള ട്രെയിനുകള്‍
19577 തിരുനല്‍വേലി -ജാംനഗര്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ഈറോഡ്ധര്‍മവാരംഗുണ്ടകല്‍റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു
16336 നാഗര്‍കോവില്‍- ഗാന്ധിധാം എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ ഈറോഡ് റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു
12283 എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ ഈറോഡ് റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു
22655 എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ ഈറോഡ് റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു
16346 തിരുവനന്തപുരം- ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ ഈറോഡ് റായ്ചൂര്‍പുണെപന്‍വേല്‍ വഴി സര്‍വീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."