HOME
DETAILS

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?... എങ്കില്‍ ഇതാണ് നല്ല സമയം, കാറുകള്‍ക്ക് വിലകുറച്ച് ടാറ്റ

  
July 10 2024 | 09:07 AM

tata-motors-reduces-price-of-its-popular-suvs-harrier-safari-to-give-benefits-up-to-rs-14-lakh-latestnews

പുതിയ കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?.. എങ്കില്‍ എന്തുകൊണ്ടും നല്ല സമയമാണിത്. കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. എസ്.യു.വികളുടെ വിലയിലാണ് ടാറ്റ മോട്ടോഴ്‌സ് കുറവ് വരുത്തിയിരിക്കുന്നത്. വില്‍പനയില്‍ 20 ലക്ഷം എസ്.യു.വികള്‍ എന്ന റെക്കോഡ് പിന്നിട്ടതിന് പിന്നാലെയാണ് ടാറ്റയുടെ ഗംഭീര ഓഫര്‍. സഫാരി, ഹാരിയര്‍, നെക്‌സണ്‍, പഞ്ച്, സിയേറ സഫാരി തുടങ്ങിയ മോഡലുകളുടെ വിലയാണ് ടാറ്റ മോട്ടോഴ്‌സ് കുറച്ചത്.  

ടാറ്റ ഹാരിയറിന്റെ പ്രാരംഭ വില 14.99 ലക്ഷം രൂപയായാണ് കുറച്ചിരിക്കുന്നത്. സഫാരിയുടേത് 15.49 ലക്ഷമായും കമ്പനി പുതുക്കി നിശ്ചയിച്ചു. ഇരു മോഡലുകള്‍ക്ക് 1.4 ലക്ഷം രൂപയുടെ വരെ ആനൂകൂല്യങ്ങളും നല്‍കും. ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വിയായ നെക്‌സണ്‍ ഇ.വിക്ക് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ടാറ്റയുടെ ചെറു എസ്.യു.വിയായ പഞ്ചിന് 30,000 രൂപയുടെ ആനുകൂല്യങ്ങളും ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു.

എസ്.യു.വി വിപണിയെ കൃത്യമായി മനസിലാക്കി ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതാണ് സെഗ്മെന്റിലെ തങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ പറഞ്ഞു.

നേരത്തെ മാരുതി സുസുക്കി എസ്.യു.വിയുടെ ജിംനിയുടെ വിലയിലും കുറവ് വരുത്തിയിരുന്നു. 3.3 ലക്ഷം രൂപയുടെ കുറവാണ് ജിംനിക്ക് മാരുതി വരുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ടാറ്റയും വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."