ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവ് നാളെ മുതല്‍
കോഴിക്കോട്: ഓണത്തിന് മലയാളികള്‍ക്ക് മായം കലരാത്ത ഭക്ഷണം ഉറപ്പു വരുത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്‌പെഷല്‍ ഡ്രൈവ് നാളെ തുടങ്ങും. സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.
ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കി നല്ല ഭക്ഷണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലേയും ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരെ മറ്റു ജില്ലകളിലേക്കാണ് സ്‌പെഷല്‍ ഡ്രൈവിന് നിയോഗിച്ചത്. മൂന്നു പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. രാത്രിയിലും പരിശോധന തുടരും.
വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പച്ചക്കറി പരിശോധന തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി വൃത്തിഹീനമായ സാഹചര്യത്തിലും മറ്റും കണ്ടെത്തിയ പച്ചക്കറികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൃഷി, ആരോഗ്യ മന്ത്രിമാരുടെ ഉന്നതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു പരിശോധന. കീടനാശിനി ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ ജനങ്ങളിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ 'സേഫ് ടു ഈറ്റ്' പദ്ധതി പ്രകാരമാണ് പച്ചക്കറി പരിശോധന നടത്തിയത്.
ജൈവം എന്ന വ്യാജേന തമിഴ്‌നാട് പച്ചക്കറിയും വരുന്നതിനാല്‍ ജൈവ പച്ചക്കറി സാമ്പിളുകളും പരിശോധിച്ചിരുന്നു. കേരളത്തില്‍ നിരോധനമുള്ള ഉഗ്ര കീടനാശിയായ പ്രൊഫനോഫോസ് അടക്കമുള്ളവ അടിച്ച പച്ചക്കറികള്‍ ജൈവം എന്ന പേരില്‍ വില്‍ക്കുന്നുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓണക്കാല പരിശോധന കര്‍ശനമാക്കുന്നത്. കഴിഞ്ഞമാസം കറിപ്പൊടികളുടെ പരിശോധന നടത്തിയതില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസപദാര്‍ഥ സാന്നിധ്യം പലതിലും കണ്ടെത്തിയിരുന്നു. 96 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 25ലും കീടനാശിനി സാന്നിധ്യം അമിത തോതിലായിരുന്നുവെന്നാണ് പരിശോധനാഫലം.
ഓണത്തിനായി ടണ്‍ കണക്കിന് പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും വിഷം കലര്‍ത്തിയവയാണ്.
എന്നാല്‍ വല്ലപ്പോഴും മാത്രമാണ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നത്. ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്താന്‍ മൂന്ന് മൊബൈല്‍ ലബോറട്ടറി യൂനിറ്റുകളെ നിയോഗിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഓണത്തിനു മുന്‍പ്് ഒരു മൊബൈല്‍ യൂനിറ്റെങ്കിലും ഒരുക്കാനുളള ശ്രമത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."