വെറൈറ്റിയും ഉണ്ടാക്കാന്‍ എളുപ്പവും... 'വണ്‍ പോട്ട് ബിരിയാണി'റെസിപ്പി ഇതാ..
ഒരു കലം ബിരിയാണി ഒറ്റയിരിപ്പിന് തിന്നുതീര്‍ക്കാമെങ്കിലും അത് ഉണ്ടാക്കാനുള്ള അധ്വാനം ഓര്‍ത്ത് ഉണ്ടാക്കാന്‍ മടിക്കുന്നവരാണ് അധികവും. അത്തരക്കാര്‍ക്ക് ഉള്ളതാണ് ഈ റെസിപി. ഒരു പാത്രത്തില്‍ തന്നെ കുക്ക് ചെയ്യുന്നതിനാല്‍ ഇതിനഎ വണ്‍ പോട്ട് ബിരിയാണി എന്ന് പറയുന്നു.
ചേരുവകള്‍
500 ഗ്രാം ചിക്കന്‍
1 ടീസ്പൂണ്‍ മല്ലിയില
3 ടീസ്പൂണ്‍ തൈര്
1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടീസ്പൂണ്‍ വറുത്ത ജീരകം പൊടിച്ചത്
1 ടീസ്പൂണ്‍ കുരുമുളക്
ഉപ്പ് (രുചിക്കനുസരിച്ച്)
3 ടീസ്പൂണ്‍ വെളിച്ചെണ്ണ
1 ടീസ്പൂണ്‍ ജീരകം
2 ബേ ഇലകള്‍
1-2 കറുവപ്പട്ട
2 പച്ച ഏലം
4 ഗ്രാമ്പൂ
3 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി (ചതച്ചത്)
2 ഉള്ളി (അരിഞ്ഞത്)
2 തക്കാളി (അരിഞ്ഞത്)
5 പച്ചമുളക് (അരിഞ്ഞത്)
1 ടീസ്പൂണ്‍ മുളക് പൊടി
1 ടീസ്പൂണ്‍ ഗരം മസാല പൊടി
1 ടീസ്പൂണ്‍ മല്ലിപ്പൊടി
1 ടീസ്പൂണ്‍ കുരുമുളക് പൊടി
ഉപ്പ് (രുചിക്കനുസരിച്ച്)
വെള്ളം (ആവശ്യത്തിന്)
1 കപ്പ് അരി (കുതിര്‍ത്തത്)
ഉണ്ടാക്കുന്ന വിധം
1.തൈര്, മല്ലിയില, മഞ്ഞള്‍പൊടി, ജീരകപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ മാരിനേറ്റ് ചെയ്യുക. ഇത് 30 മിനിറ്റോളം മാറ്റിവെക്കാം.
3.ചെറിയ തീയില്‍ ഒരു പ്രഷര്‍ കുക്കര്‍ അടുപ്പത്ത് വെക്കുക. ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ജീരകം, ബേ ഇലകള്‍, കുരുമുളക്, കറുവപ്പട്ട, ഏലം, ഗ്രാമ്പൂ, ചതച്ച ഇഞ്ചി-വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. പിന്നാലെ അരിഞ്ഞ ഉള്ളി ചേര്‍ത്ത് നന്നായി ഇളക്കുക.
ഉള്ളിയുടെ മാറി കഴിഞ്ഞാല്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
10 മിനിറ്റ് സാവധാനം അടച്ചുവെച്ചു വേവിക്കുക.
5.തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍, മുളക് പൊടി, ഗരം മസാല പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടിഎന്നിവ ചേര്‍ക്കുക.
6. പകുതി വെന്ത ചിക്കനിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് അരിയുടെ ഇരട്ടി വെള്ളം ചേര്‍ക്കുക.
7.പ്രഷര്‍ കുക്കര്‍ അടച്ച് ബിരിയാണി 2 വിസില്‍ വരെ വേവിക്കുക. ബിരിയാണി തയ്യാര്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."