കുവൈത്തിലെ പൊതുമാപ്പ് പദ്ധതി; അറുപത്തയ്യായിരത്തിലധികം പ്രവാസികൾക്ക് പൊതുമാപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് ആഭ്യന്തര വകുപ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈത്തിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ജൂൺ 30 വരെ കാലാവധി നൽകിക്കൊണ്ടുള്ള ഒരു പൊതുമാപ്പ് പദ്ധതി നടപ്പിലാക്കിയിരുന്നു. 65000 മുതൽ 70000 വരെ പ്രവാസികൾ ഈ പദ്ധതി പ്രയോജനപ്പെടുത്തിയതായി കുവൈത്ത് അധികൃതർ അറിയിച്ചു.
ജൂൺ 30 വരെയുള്ള കാലയളവിൽ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയ പ്രവാസികൾക്ക് പിഴ, നിയമനടപടികൾ എന്നിവ കൂടാതെ അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, രേഖകൾ പുതുക്കുന്നതിനും, നിയമപ്രകാരം രാജ്യത്ത് നിന്ന് മടങ്ങുന്നതിനും അനുമതി ലഭിച്ചിരുന്നു. മാനുഷിക പരിഗണന മുൻനിർത്തിയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പദ്ധതി നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."