HOME
DETAILS

അസമയത്ത് അലക്കാനെടുത്ത കപ്പലണ്ടി കമ്യൂണിസം

  
backup
August 30 2016 | 18:08 PM

%e0%b4%85%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95

സംസ്ഥാനത്തെ പുതിയ ഇടതു സര്‍ക്കാര്‍ യാത്ര പുറപ്പെട്ട് ശരിയായ വേഗതയിലേക്കു കുതിച്ചുതുടങ്ങിയ ഘട്ടമാണിത്. ഭരണമുന്നണി ഘടകകക്ഷികള്‍ ഏറെ ജാഗ്രത പാലിക്കേണ്ട കാലയളവ്. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 'പ്രത്യയശാസ്ത്ര പോര്' ആരംഭിച്ചിരിക്കുകയാണ്. ചക്കളത്തിപ്പോരിന് നേരവും കാലവുമൊന്നുമില്ലെന്ന ഭാവത്തില്‍.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സി.പി.എമ്മിന്റെ കുറെ പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്കും തിരിച്ചും ചേക്കേറിയതിന്റെ പേരില്‍ ഇരു പാര്‍ട്ടികളിലെയും ചിലര്‍ മാത്രം ആരംഭിച്ച പരസ്പരമുള്ള വിഴുപ്പലക്കല്‍ നിലവാരം ഏറെ താണുപോയ അവസ്ഥയിലെത്തി നില്‍ക്കുകയാണിപ്പോള്‍. സി.പി.ഐക്കു കാര്യമായ ആള്‍ബലമില്ലെന്നു സൂചിപ്പിച്ചുകൊണ്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ എം സ്വരാജ് തുടങ്ങിവച്ച പോരിലേക്ക് സി.പി.ഐയുടെ ചില നേതാക്കളും അവരുടെ പാര്‍ട്ടി പത്രവുമൊക്കെ കടന്നുവന്നതോടെയാണ് രംഗം കൊഴുത്തത്. പച്ച പ്രാദേശിക രാഷ്ട്രീയത്തിന്റെ പേരില്‍ തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങള്‍ കപ്പലണ്ടി കമ്യൂണിസ്റ്റ്, കഴുത തുടങ്ങിയ പദപ്രയോഗങ്ങളും കടന്ന് മുന്നേറുകയാണ്. തര്‍ക്കം വഷളാകുന്നു എന്ന് കണ്ടപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി മുന്നറിയിപ്പു നല്‍കേണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

വലിയ പ്രത്യയശാസ്ത്ര ഭാരം പേറുന്ന ഈ പാര്‍ട്ടികള്‍ തമ്മില്‍ എന്തിനു വേണ്ടിയാണ് തര്‍ക്കമെന്നും അതിനു തെരഞ്ഞെടുത്തത് ഏതു സന്ദര്‍ഭമാണെന്നുമുള്ള പരിശോധന ഏറെ കൗതുകകരമാണ്. 1964ലെ പിളര്‍പ്പിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം. കടുത്ത രാഷ്ട്രീയ ഭിന്നതകളുടെ പേരിലായിരുന്നു അതെല്ലാം. കോണ്‍ഗ്രസുമായുള്ള ബന്ധം മുതല്‍ ഒടുവില്‍ ടി.പി വധം വരെ നീണ്ട അത്തരം തര്‍ക്കങ്ങള്‍ നിലപാടുകളില്‍ ഉറച്ചതായതിനാല്‍ കേരളം ഏറെ താല്‍പര്യത്തോടെയാണ് സ്വീകരിച്ചിരുന്നത്. കമ്യൂണിസ്റ്റ് പദാവലിയിലെ പല സങ്കീര്‍ണ പദങ്ങളും കേരളത്തെ സാധാരണക്കാര്‍ പഠിച്ചത് ഈ തര്‍ക്കങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ സാരമായ രാഷ്ട്രീയ നിലപാടുകളില്ലാത്ത പുതിയ തര്‍ക്കം കേരള രാഷ്ട്രീയത്തെ മലീമസമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പറയാതെ വയ്യ.

ജനാധിപത്യ വ്യവസ്ഥയില്‍ ആര്‍ക്കും ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്നലെ വരെ കൊണ്ടുനടന്ന കാഴ്ചപ്പാടുകള്‍ ശരിയല്ലെന്നും ശരികള്‍ വേറെയുണ്ടെന്നും ഒരാള്‍ക്കു തോന്നുന്നത് ജനാധിപത്യത്തിന്റെ സ്വാഭാവിക ചലനങ്ങളില്‍ ഒന്നു മാത്രമാണ്. അത്തരം മാറ്റങ്ങള്‍ക്കു പ്രേരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടികള്‍ക്കുമുണ്ട്. പാര്‍ട്ടി വിട്ടുപോകുന്നവരോട് ആശയപരമായി സംവദിക്കുന്നതിനു പകരം അവര്‍ ചെന്നുകയറിയ പാര്‍ട്ടികള്‍ക്കെതിരേ തെറിവിളിക്കുകയും വിട്ടുപോയവര്‍ക്കു പിറകെ കൊലക്കത്തിയുമായി പോകുകയുമൊക്കെ ചെയ്യുന്നത് ജനാധിപത്യ ശൈലിയല്ല. ആള്‍ബലം ചോരുന്നതിനെ ഭീതിയോടെ കാണുന്ന പേശീബല രാഷ്ട്രീയത്തിന്റെ ശൈലിയാണത്.

ഇതൊക്കെ കേട്ടിരിക്കാനുള്ള മാനസികാവസ്ഥയിലല്ല കേരളീയരെന്ന യാഥാര്‍ഥ്യം പരസ്പരം വിഴുപ്പലക്കുന്ന നേതാക്കള്‍ തിരിച്ചറിയുന്നില്ലെന്നു വ്യക്തം. ഒന്നിലേറെ വേവലാതികളില്‍ കഴിയുകയാണ് കേരളം. ജീവിതം ഏതു നേരവും തെരുവുനായ്ക്കളുടെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയേക്കാമെന്ന ഭീതിയാലണ് നാട്ടുകാര്‍. കാണം വിറ്റാല്‍ പോലും ഓണത്തിന് അരിവാങ്ങാന്‍ ബുദ്ധിമുട്ടുകയാണ് വലിയൊരു വിഭാഗമാളുകള്‍. പാഠപുസ്തകങ്ങള്‍ സമയത്തിനു കിട്ടാതെ വിദ്യാലയങ്ങളില്‍ പഠനം താളംതെറ്റുന്നു. സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം കീറാമുട്ടിയായി കിടക്കുന്നു. ഇങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍. ഇതെല്ലാം കൈകാര്യം ചെയ്യേണ്ട ഭാരിച്ച ചുമതലയുള്ള ഭരണപക്ഷത്തെ രണ്ടു പ്രമുഖ കക്ഷികള്‍ സാധാരണക്കാരെ ഒട്ടും ബാധിക്കാത്ത കാര്യം പറഞ്ഞ് വഴക്കടിക്കുന്നതിനു ചെവികൊടുക്കാന്‍ കേരളത്തിനു തല്‍കാലം താല്‍പര്യമില്ലെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠം പോലുമറിയാതെ കാണിക്കുന്ന ഇത്തരം ചാപല്യങ്ങള്‍ക്ക് കോടിയേരി നല്‍കിയ മുന്നറിയിപ്പിന്റെ ഗൗരവം അവര്‍ തിരിച്ചറിയേണ്ടതുമുണ്ട്. ഇന്ത്യയില്‍ ഏറെ മെലിഞ്ഞിരിക്കുന്നു ഇടതുപക്ഷ രാഷ്ട്രീയം. വംഗജനത തിരസ്‌കരിച്ചതോടെ ദേശീയരാഷ്ട്രീയത്തിലെ പ്രധാന മേല്‍വിലാസമായ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനം തമ്മിലടിച്ചു തകരുന്നതിലുള്ള ആശങ്ക കോടിയേരിയുടെ മുന്നറിയിപ്പിലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ആശങ്ക ഏറെ പ്രസക്തവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago