HOME
DETAILS

സുപ്രഭാതം കാംപയിന്‍; ജില്ലകളില്‍ വിപുലമായ ഒരുക്കങ്ങള്‍; പ്രചാരണ സമിതികള്‍ കര്‍മരംഗത്തേക്ക്

  
Web Desk
July 12 2024 | 02:07 AM

Suprabhaatham Campaign Extensive preparations in the districts Campaign committees into action

മലപ്പുറം:  സുപ്രഭാതം ദിനപത്രത്തിന്റെ പതിനൊന്നാമത് കാംപയിന് ജില്ലകളിൽ വിപുലമായ മുന്നൊരുക്കം. പത്രമാധ്യമ രംഗത്തെ സുപ്രഭാതം ഇടപെടലുകളെ പരിചയപ്പെടുത്തിയും പുതിയ വരിക്കാരെയും വായനക്കാരെയും കണ്ടെത്തിയും കാംപയിൻ പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ സമസ്ത പോഷക ഘടകങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളാരംഭിച്ചു.

മലപ്പുറം ഈസ്റ്റ് ജില്ലാ കൺവൻഷൻ മലപ്പുറം സുന്നീമഹലിൽ നടന്നു. കാംപയിൻ്റെ ഭാഗമായി സമസ്ത പോഷകസംഘടനകളുടെ ജില്ലയിലെ കീഴ്ഘടക ഭാരവാഹികൾ കാംപയിനിൽ വാർഷിക വരിചേരുന്നതിന് നേതൃസംഗമം ആഹ്വാനം ചെയ്തു. സമസ്ത കീഴ്ഘടകങ്ങളുടെ നേതൃത്വത്തിൽ വീടുകളിലും, വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പുകൾ കേന്ദ്രീകരിച്ച് കാംപയിൻ പ്രവർത്തനങ്ങൾ നടത്തും. 


യോഗം സമസ്ത ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മലപ്പുറം ഗവേണിങ് ബോഡി ചെയർമാൻ അബ്ദുസമദ് പൂക്കോട്ടൂർ അധ്യക്ഷനായി. സാബിഖലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ.സി.കെ അബ്ദുറഹ്മാൻ ഫൈസി, സുപ്രഭാതം മാനേജിങ് ഡയരക്ടർ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, കാംപയിൻ, കോഡിനേറ്റർ കൊടക് അബ്ദുറഹ്മാൻ മുസ് ലിയാർ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാൻ ഫൈസി കാവനൂർ,  ഒ.എം.എസ് തങ്ങൾ, കെ.മോയിൻകുട്ടി മാസ്റ്റർ, പി.പി യൂസുഫ് മമ്പാട്ടുമൂല, സത്താർ പന്തലൂർ, വിവിധ പോഷകഘടകങ്ങളുടെ ജില്ലാ ഭാരവാഹികൾ  സംബന്ധിച്ചു. കെ.ടി ഹുസൈൻകുട്ടി മൗലവി സ്വാഗതവും യൂനുസ് ഫൈസി വെട്ടുപാറ നന്ദിയും പറഞ്ഞു.

പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തിൽ കൺവൻഷൻ ചേർന്നു. കോഴിക്കോട് ജില്ലയിൽ വടകര ഏരിയാ കൺവൻഷൻ 13ന് രാവിലെ 10.30ന് വടകര ബുസ്താനുൽ ഉലൂം മദ്‌റസയിലും കോഴിക്കോട് ഏരിയാ കൺവൻഷൻ ഉച്ചയ്ക്ക് 2.30ന് സുപ്രഭാതം ഓഡിറ്റോറിയത്തിലും ചേരും. മലപ്പുറം വെസ്റ്റിൽ 20ന് ആലത്തിയൂർ ഏരിയാ കൺവൻഷൻ തിരൂരിലും 21ന് കോട്ടക്കൽ ഏരിയാ കൺവൻഷൻ കോട്ടക്കലിലും ചേരും. 20ന് കണ്ണൂർ  ഇസ് ലാമിക് സെന്റർ കൂടാതെ കൽപ്പറ്റ (വയനാട്, നീലഗിരി), 21ന്  ആലുവ സെൻട്രൽ ജുമാമസ്ജിദ് (എറണാകുളം,ഇടുക്കി), 22ന് കാസർകോട് ചട്ടഞ്ചാൽ എം.ഐ.സി, 23ന് തിരുവനന്തപുരം സമസ്ത ജൂബിലി സൗധം (തിരുവനന്തപുരം,കൊല്ലം), 27ന് ആലപ്പുഴ (ആലപ്പുഴ,കോട്ടയം,പത്തനംതിട്ട) ജില്ലാ കൺവൻഷനുകളും ചേരും.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago