HOME
DETAILS

വിശപ്പടക്കാന്‍ മള്‍ബറി ഇലകള്‍ മാത്രം..പട്ടിണിയും കൊല്ലുന്ന ഗസ്സ

  
Farzana
July 12 2024 | 06:07 AM

Desperate for food, Gazans turn to mulberry leaves to survive

വിശപ്പില്‍ തളര്‍ന്നു പോയ കുഞ്ഞുങ്ങള്‍. തളര്‍ച്ചയേക്കാള്‍ സങ്കടങ്ങളും നിരാശയും പൊതിഞ്ഞു അവരുടെ കുഞ്ഞുമുഖങ്ങള്‍. കുഞ്ഞിക്കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍ തീര്‍ത്ത അടയാളങ്ങള്‍. വിരലുകള്‍ സ്‌ക്രോള്‍ ചെയ്തു പോകുമ്പോള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും ഇവരെ. ഗസ്സയിലെ കുഞ്ഞു മക്കളെ. തുടുത്ത കവിളുകളും നക്ഷത്രത്തിളക്കമുള്ള കണ്ണുകളുമായിരുന്നു അവര്‍ക്ക്. അവരുടെ കവിളുകള്‍ കുഴിഞ്ഞു പോയിരിക്കുന്നു. കണ്ണുകളിലെ വെളിച്ചം കെട്ടുപോയിരിക്കുന്നു. പൂവിനേക്കാള്‍ മൃദുലമായിരുന്ന കുഞ്ഞു വിരലുകള്‍ അഴുക്ക് നിറഞ്ഞിരിക്കുന്നു. ശരീരമാകെ മെലിഞ്ഞ് അസ്ഥികള്‍ പുറത്തെത്തിയിരിക്കുന്നു..കഴിഞ്ഞ ഒമ്പതു മാസമായി തീപാറുന്ന വിമനങ്ങള്‍ക്ക് കീഴെയാണ് അവരുടെ ജീവിതം. കഴിക്കാന്‍ ഭക്ഷണമില്ലാതെ കുടിക്കാന്‍ വെള്ളമില്ലാതം മാറിയുടുക്കാനൊരു ഉടുപ്പില്ലാതെ തലചായ്ക്കാനൊരത്താണിയില്ലാതെ...

മള്‍ബറി ഇലകള്‍ തിന്നാണ് വിശപ്പടക്കുന്നതെന്ന് മൂന്നു മക്കളുടെ പിതാവ് അഹമദ് അല്‍ ശന്‍ബരി പറയുന്നു. ഇതുതന്നെ കണ്ടെത്തല്‍ എളുപ്പമല്ല. ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണവും തേടിയലയുക എത്രത്തോളം അപകടകരമാണെന്ന് ഓര്‍ത്തു നോക്കൂ- അല്‍ ശന്‍ബരി ചോദിക്കുന്നു. ഇലകള്‍ പറിച്ചു കൊണ്ടു വന്ന് വെറുതെ തിളപ്പിച്ച് കഴിക്കുന്നു. അതില്‍ പ്രത്യേകിച്ച് രുചികരമായി ഒന്നുമില്ല. ഒന്നും. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഇത് അല്‍ സാബിരിയുടെ കുടുംബത്തിന്റെ മാത്രം അവസ്ഥയില്ല. അവിടെയുള്ള മുഴുവന്‍ മനുഷ്യരും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിക്കുന്നത്. ഈ ഇലകളെങ്കിലും കഴിക്കാന്‍ കിട്ടുന്നതാണ് ഇപ്പോള്‍ അവരനുഭവിക്കുന്ന ഏറ്റവും വലിയ സമ്പന്നത. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാം എന്നതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. നിരവധി കുട്ടികളാണ് ഇവിടെ പോഷകഹാര കുറവു മൂലം മരിച്ചത്. 

ഗസ്സാ നിവാസികളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 261 ട്രക്കുകള്‍ റഫയില്‍നിന്ന് ഇസ്‌റാഈല്‍ കടത്തിവിട്ടു. കരീം അബൂ സാലിഹ് വഴി 248 ട്രക്കുകള്‍ ഗസ്സയിലേക്ക് നീങ്ങിയെന്നും 13 എണ്ണം ബൈത്തുല്‍ ഹനൂന്‍വഴിയാണ് പോകുന്നതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതിനിടെ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കു മേലും കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ആക്രമണം ശക്തമാക്കുമെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നുമുള്ള ഇസ്‌റാഈല്‍ ഭീഷണിക്ക് പിന്നാലെ ഗസ്സാ സിറ്റിയില്‍നിന്ന് കൂട്ടപ്പലായനം ചെയ്തവര്‍ക്ക് നേരെയായിരുന്നു ആക്രമണം.  ഭീഷണിക്കു ശേഷം നിരവധി ഫലസ്തീനികളെ വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ക്കുകയും ഏതാനും ഫലസ്തീനികളെ അറസ്റ്റ്‌ചെയ്തുകൊണ്ടു പോകുകയുംചെയ്തു. വടക്കന്‍ റാമല്ലയില്‍നിന്ന് ഫലസ്തീനികളെ പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പശ്ചിമേഷ്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. 24 മണിക്കൂറിനിടെ 50 ലേറെ പേരെയാണ് സയണിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. ഗസ്സ സിറ്റിയില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തോളം പേര്‍ പലായനം ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. 

കടന്നുകയറ്റം 279 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,345 ആയി ഉയര്‍ന്നു. 88,295 പേര്‍ക്കാണ് ആകെ പരുക്കേറ്റത്.

ഇതിനൊപ്പം ലബനീസ് ഇസ്‌റാഈല്‍ അതിര്‍ത്തികളും സംഘര്‍ഷഭരിതമാണ്. ലബനാനില്‍നിന്നുള്ള ഏതാനും ലക്ഷ്യങ്ങള്‍ തടസ്സപ്പെടുത്തിയതായി ഇസ്‌റാഈല്‍ അറിയിച്ചു. വടക്കന്‍ ഇസ്‌റാഈലില്‍ ഇരട്ട ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചകളില്‍ രൂക്ഷമായ ആക്രമണം നടന്ന ശുജാഇയ്യയില്‍നിന്ന് 60 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗസ്സാ സിറ്റിയില്‍പ്പെട്ട ശുജാഇയ്യയിലെ 85 ശതമാനം കെട്ടിടങ്ങളും തകരുകയോ അവയ്ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago