HOME
DETAILS

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവും മിസൈൽ വനിതയുടെ സാരഥ്യവുമായി നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ (NICHE)

  
Web Desk
July 12 2024 | 09:07 AM

more details about NICHE-educational institution

ഉന്നത വിദ്യാഭ്യാസ രംഗത്ത് 35 വർഷത്തെ സേവന പാരമ്പര്യവുമായി മുന്നേറുന്ന നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻന്റെ (NICHE) പുതിയ വൈസ് ചാൻസലറായി മിസൈൽ വനിത ഡോ. ടെസി തോമസ് എത്തുകയാണ്. എയ്‌റോനോട്ടിക്കൽ സിസ്റ്റംസിന്റെ മുൻ ഡയറക്ടർ ജനറലും പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷനിലെ അഗ്‌നി- IV മിസൈലിന്റെ മുൻ പ്രോജക്ട് ഡയറക്ടറുമായിരുന്ന ടെസി തോമസ് ഈ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി എത്തുന്നതോടെ ദക്ഷിണേന്ത്യയിലെ തന്നെ വിദ്യാഭ്യാസ ഭൂപടത്തിൽ മികവിന്റെ ക്രേന്ദ്രമായി മാറാനൊരുങ്ങുകയാണ് നിഷ്.

2017ൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി -സി38 വിജയിച്ചപ്പോൾ ഏവരുടെയും ശ്രദ്ധ നേടിയ ഒന്നാണ്, കാർട്ടോസാറ്റ് -2 നൊപ്പം ബഹിരാകാശത്തെത്തിയ നിയുസാറ്റ് എന്ന നാനോസാറ്റ്‌ലൈറ്റ്. ഐഎസ്ആർഒയുമായി ചേർന്ന് 50 കിലോ മാത്രം ഭാരമുള്ള ഈ സാറ്റലൈറ്റ് രൂപകൽപന ചെയ്തതിലൂടെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലേക്ക് നടന്ന് കയറിയ വിദ്യാഭ്യാസ സ്ഥാപനമാണ് കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ (NICHE). ഇന്ത്യയുടെ പ്രഥമ ദുരന്ത നിവാരണ, മുന്നറിയിപ്പ് ഉപ്രഗഹമായ നിയുസാറ്റ് ഭ്രമണപഥത്തിൽ പ്രയാണം തുടങ്ങിയിട്ട് ഏഴ് വർഷങ്ങളായി. ആധുനിക കാലത്തിന് ചേർന്ന പരിവർത്തനാത്മക കോഴ്‌സുകളുമായി വിദ്യാർഥികൾക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന നിഷിന്റെ നിരവധി നേട്ടങ്ങളിൽ ഒന്ന് മാത്രമാണ് നിയുസാറ്റ്. 

അക്കാദമിക അറിവ് പകർന്ന് ഒരു ജോലിക്കായി വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതിലുപരി ഭാവി സമൂഹത്തെ രൂപപ്പെടുത്താൻ കഴിയുന്ന നേതൃശേഷിയുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുകയാണ് നിഷിന്റെ ലക്ഷ്യം. ഗവേഷണത്തിന് മുൻതുക്കം നൽകിയുള്ള വിദ്യാഭ്യാസത്തിലൂടെ കാലത്തിനും മുൻപേ നടക്കുന്ന അതുല്യ പ്രതിഭയുള്ള സാങ്കേതിക വിദഗ്ധരെയും സംരംഭകരെയുമാണ് നിഷ് രുപപ്പെടുത്തുന്നത്. വിദഗ്ധ അധ്യാപകരുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മുൻനിര വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചും തികവാർന്ന പ്രഫഷണലുകളെ ഓരോ വർഷവും ഈ സ്ഥാപനം പുറത്തിറക്കുന്നു. ഒരു സർവകലാശാല എന്നതിനപ്പുറം അറിവധിഷ്ഠിത ലോകത്തിന് സംഭാവന നൽകുന്ന നോളജ് പ്ലാനറ്റാണ് നിഷ് വിഭാവനം ചെയ്യുന്നത്.

ബഹിരാകാശശാസ്ത്ര രംഗത്തെ സേവനത്തിന് ശേഷം അക്കാദമിക രംഗം തിരഞ്ഞെടുക്കാൻ ടെസി തോമസിനെ പ്രേരിപ്പിച്ച ഘടകവും നിഷിന്റെ ഈ കാഴ്ചപ്പാടാണ്. വിപ്ലവകരമായ മാറ്റത്തിലൂടെ കടന്നു പോകുന്ന വിദ്യാഭ്യാസ രംഗത്തിന് ആവശ്യമായ നൈപുണ്യമുള്ള പ്രതിഭാശാലികളെ സംഭാവന ചെയ്യുന്ന സ്ഥാപനമാണ് നിഷ് എന്ന് ഡോ. ടെസ്റ്റി തോമസ് പറയുന്നു.

വരുന്നു പുതിയ ഉപഗ്രഹവും എയ്‌റോ ക്ലബും

നിയുസാറ്റിന്റെ പിന്നാലെ മറ്റൊരു ഉപഗ്രഹ ലോഞ്ചിനും നിഷ് തയ്യാറെടുക്കുകയാണ്. നിഷിലെ വിദ്യാർഥികൾക്ക് മാത്രമല്ല രാജ്യമെമ്പാടുമുള്ള വിദ്യാർഥികൾക്ക് ഉപകരിക്കുന്ന ഒരു എയ്‌റോ ക്ലബും ഇവിടെ തുടങ്ങാൻ ലക്ഷ്യമിടുന്നു. ആധുനിക രീതിയിലുള്ള ഈ എയ്‌റോ ക്ലബ് ഗവേഷണത്തിന് കൂടുതൽ പ്രധാന്യം നൽകും. ഇതിന് പുറമേ എൻജിനീയറിങ് വിദ്യാർഥികൾക്ക് പ്രായോഗിക പരിചയം നൽകുന്ന ഡിജിറ്റൽ ട്വിൻ ലാബും പരിഗണനയിലുണ്ട്. 

35 വർഷത്തെ പ്രൗഢ പാരമ്പര്യം

1989ൽ ഡോ. എ.പി. മജീദ് ഖാൻ എന്ന ക്രാന്തദർശി സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാണ്. എൻജിനീയറിങ്, ബിസിഎ, ബിഎ, ബികോം, ബിഎസ് സി, ബിബിഎ, അലൈഡ് ഹെൽത്ത് സയൻസസ്, എംഇ, എംടെക്, എംബിഎ, എംസിഎ, എംഎസ് സി, ഡോക്ടറൽ കോഴ്സുകളിലായി 10400 ലധികം വിദ്യാർഥികൾ ഇന്നിവിടെ പഠിക്കുന്നു. ബയോമെഡിക്കൽ എൻജിനീയറിങ്, ഫയർ സേഫ്ടി എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്, എയ്‌റോസ്‌പേസ് എൻ ജിനിയറിങ്, എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്, ബിഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ബിഇ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, ബിടെക് നാനോ ടെക്‌നോളജി തുടങ്ങിയ പരമ്പരാഗതവും ആധുനികവുമായ എൻജിനീയറിങ് കോഴ്സുകളിലെ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളാണ് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനിലെ മുഖ്യ സവിശേഷത. സ്വദേശത്തും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആണ് ഇവ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഓരോ വർഷവും അവരുടെ ശാസ്ത്രബോധം വളർത്താൻ ഇവിടെ എത്തുന്നു. മറൈൻ ടെക്‌നോളജി പഠിക്കാനായി ക്യാംപസിൽ എല്ലാ സൗകര്യങ്ങളും അടങ്ങിയ കപ്പലിന്റെ മാതൃകയും നിഷ് നിർമിച്ചിട്ടുണ്ട്. 

ലോകോത്തര പഠനസൗകര്യങ്ങൾ

പശ്ചിമഘട്ടനിരകളിലെ മനോഹരമായ വേളിമലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ഗ്രാമീണ അന്തരീക്ഷത്തിൽ ലോകോത്തര പഠനസൗകര്യങ്ങൾ വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നു. കന്യാകുമാരിയിൽ നിന്ന് 30 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററും ദൂരത്തിലാണ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്.

കരിയർ പടുത്തുയർത്താൻ വിദ്യാർഥികളെ സഹായിക്കുന്ന സ്മാർട്ട് കരിയർ ഡിസൈൻ സെന്ററും, ഐബിഎം സെന്റർ ഫോർ എക്‌സലൻസും, ഐ.ഒ.എസ്. ലാബ് ഉൾപ്പെടെയുള്ള ആധുനിക ലാബുകളും സ്മാർട്ട് ക്ലാസ് മുറികളുമെല്ലാം നിഷിന്റെ പ്രത്യേകതകളാണ്. റാഗിങ് രഹിത ഹോസ്റ്റൽ സൗകര്യവും കേരള, തമിഴ്‌നാട് ശൈലികളിലെ ഭക്ഷണം ലഭ്യമായ വൃത്തിയുള്ള മെസ്സുകളും ഹരിത ക്യാംപസുമെല്ലാം വിദ്യാർഥികൾക്ക് സുരക്ഷിതമായ പഠനാനുഭവം നൽകുന്നു. പ്രകൃതിക്ക് ഒരു തരത്തിലുമുള്ള ദോഷവും വരുത്താതെയാണ് ഇവിടുത്തെ കെട്ടിടങ്ങളുടെ നിർമാണം നടത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ നാനോ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്ററുള്ള സർവകലാശാലയും നിഷ് തന്നെയാണ്. ഇതിനായി വിവിധ കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പിട്ടിട്ടുണ്ട്. 

പറക്കാം നിഷിലെ ഏവിയേഷൻ അക്കാദമിയിലൂടെ

ഏറ്റവും മികച്ച വ്യോമയാന പ്രഫഷണലുകളെ പരിശീലിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലൊന്നാണ് നൂറുൽ ഇസ്ലാം ഏവിയേഷൻ അക്കാദമി. അത്യാധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാരും ഉള്ള അക്കാദമി, എയർക്രാഫ്റ്റ് മെയിന്റനൻസ്, എയർ ട്രാഫിക് കൺട്രോൾ, ഏവിയേഷൻ മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ വ്യോമയാനത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ് സി ഏവിയേഷൻ, ബിബിഎ ഏവിയേഷൻ മാനേജ്‌മെന്റ്, എംബിഎ ഏവിയേഷൻ മാനേജ്‌മെന്റ് എന്നി മൂന്ന് കോഴ്സുകളാണ് അക്കാദമിയിൽ ഉള്ളത്. 

ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ (TBI)

വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ സംരംഭകത്വവും നൂതനാശയങ്ങളും വളർത്താനായി നിഷ് ആരംഭിച്ച കേന്ദ്രമാണ് ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഡൈനാമിക് ഫബ്ബിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ ബിസിനസ് ആശയങ്ങൾ പ്രായോഗികമാക്കി മാറ്റാം. മികച്ച ആശയവുമായി വരുന്ന വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷണ വിദ്യാർഥികൾക്കുമെല്ലാം ടിബിഐയിലുടെ തങ്ങളുടെ സ്റ്റാർട്ട്അപ്പ് മോഹങ്ങൾക്ക് ചിറക് നൽകാം. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, മെന്ററിങ്, നെറ്റ് വർക്കിങ് സഹായങ്ങൾ, ധനസഹായം, വർക്ക് സ്‌പേസ്, കോവർക്കിങ് സ്‌പേസ് എന്നിവയെല്ലാം ടിബിഐ പ്രദാനം ചെയ്യുന്നു. ത്രീഡി പ്രിന്റിങ് സംവിധാനം, അഡ്വാൻസ്ഡ് നാനോ മെറ്റീരിയൽസ് ലബോറട്ടറി, ഐഒഎസ് ലബോറട്ടറി, റോബോട്ടിക്‌സ് ലബോററട്ടറി, സിഎൻസി ലേയ് സിവിൽ എഞ്ചിനീയറിങ് ലബോററട്ടറി, വർക്ക്ഷോപ്പുകൾ തുടങ്ങി ക്യാംപസിലെ സൗകര്യങ്ങളും ഇൻക്യുബേറ്ററിൽ എത്തുന്നവർക്ക് സൗജന്യമായി ഉപയോഗപ്പെടുത്താം. ഖാദി ബുട്ടീക്, മണ്ണില്ലാതെ കൃഷി ചെയ്യാൻ പറ്റുന്ന ഹൈഡ്രോപോണിക്്‌സ് സംവിധാനവുമായി ബന്ധപ്പെട്ട ഒരു സ്റ്റാർട്ട്അപ്പ്, അനിമൽ സെൽ കൾച്ചറുമായി ബന്ധപ്പെട്ട ഒരു സ്റ്റാർട്ട് അപ്പ്, ഇലക്ട്രോണിക്‌സ് പ്രോജക്ട് അങ്ങനെ ധാരാളം സ്റ്റാർട്ട്അപ്പുകളുടെ പ്രവർത്തനം ഇവിടെ നടന്നുവരുന്നു.

ഇതുകൂടാതെ നൂതന ആശയങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്റ്റുഡന്റ് ഇന്നവേഷൻ സെൽ (SIC), ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പര്യവേഷണം ചെയ്യുന്നതിനും സാങ്കേതിക സാക്ഷരത വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ടെക്‌നോളജി ടുഡേ ടുമാറോ (TTT) എന്ന വിദ്യാർഥി ക്ലബ്ബ്, വിദ്യാർഥികൾക്കിടയിൽ നവീകരണവും സർഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് വേണ്ടിയുള്ള ഒരു ഇൻസ്റ്റിറ്റിയൂഷൻ ഇന്നവേഷൻ കൗൺസിൽ (IC) എന്നിവയും നിഷിൽ പ്രവർത്തിക്കുന്നുണ്ട്.

ലോകം കീഴടക്കുന്ന പ്ലേസ്‌മെന്റ് മികവ്

ഏറ്റവും മികച്ച ശമ്പളത്തോടെ ആഗോള കമ്പനികളിൽ പ്ലേസ്‌മെന്റ് ഉറപ്പിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചത് നിഷ് മുന്നോട്ട് വയ്ക്കുന്ന ഗുണനിലവാരമുള്ള പഠനത്തിന്റെ സാക്ഷ്യപത്രമാണ്. 2023- 24 അധ്യയന വർഷത്തിലും പ്ലേസ്‌മെന്റിലെ മികവ് ആവർത്തിക്കാൻ ഇവിടുത്തെ വിദ്യാർഥികൾക്ക് സാധിച്ചു. മെക്കാനിക്കൽ, ഇൻസ്ട്രമെന്റേഷൻ, ഓട്ടോമൊബൈൽ, എയ്‌റോസ്‌പേസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുമായി 300ലധികം വിദ്യാർഥികൾക്കാണ് ഇതുവരെ പ്ലെയ്സ്മെന്റ് ഉറപ്പായത്. പ്രതിവർഷം ശരാശരി 6 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ശമ്പള പാക്കേജാണ് വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്.

ടെക് മഹീന്ദ്ര, ടിവിഎസ് സുന്ദരം ഫാസ്റ്റനേഴ്സ്, സിഎസ്ഐആർ -എൻഐഐഎസ്ടി, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും കമ്പനികളും ഇവിടുത്തെ വിദ്യാർഥികളെ ജോലിക്കെടുക്കുന്നതിനായി ക്യാംപസിലെത്തി. ലോകമാകമാനമുള്ള വിഖ്യാത സർവകലാശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണത്തിനും ഇന്റേൺഷിപ്പിനും നിഷിലെ വിദ്യാർഥികൾക്ക് ഇക്കൊല്ലം അവസരം ലഭിച്ചിട്ടുണ്ട്. ഹ്യൂമൻ ജനിതകശാസ്ത്രത്തിലെയും മോളിക്യുലാർ ബയോളജിയിലെയും ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ കൃഷ്ണൻ സ്റ്റെം സെൽ ഗവേഷണത്തിനായി പറന്നത് അമേരിക്കയിലെ മെംഫിസിലുള്ള ടെന്നസി യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലേക്കാണ്. ഓട്ടോമൊബൈൽ എൻജിനിയറിങ് ശാഖയിൽ നിന്ന് ആദിത്ത് ബി. റോഷൻ, അബി സാം, അഭിനേഷ് എന്നീ വിദ്യാർഥികൾ യൂണിവേഴ്സിറ്റി തൂൻ ഹുസൈൻ ഓൺ മലേഷ്യയിൽ രാജ്യാന്തര ഗവേഷണ ഇന്റേൺഷിപ്പിനും യോഗ്യത നേടി. പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർഥികൾക്കും ഉയർന്ന ശമ്പളത്തിൽ മികച്ച തൊഴിൽ ഉറപ്പാക്കുന്നതിന് പൂർണസജ്ജമായ പ്ലേസ്‌മെന്റ് ആൻഡ് ട്രെയിനിങ് സെന്ററും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനിൽ പ്രവർത്തിക്കുന്നു.

വ്യവസായ ലോകത്തെ അനുഭവ പരിചയമുള്ള ഡയറക്ടറിന്റെ നേതൃത്വത്തിൽ ഈ പ്ലേസ്‌മെന്റ് സെൽ ഇന്ത്യയിലെയും വിദേശത്തെയും മുൻനിര കമ്പനികളെ പ്ലേസ്‌മെന്റിന് എത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും ഉന്നത പഠനത്തിനുള്ള മാർഗനിർദേശങ്ങളും സെൽ വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. ക്യാറ്റ്, മാറ്റ്, ടോഫൽ, ഐഇഎസ്, ഗേറ്റ് പോലുള്ള മത്സരപരീക്ഷകൾക്കുള്ള പരിശീലന പുസ്തകങ്ങളും സെൽ ലഭ്യമാകുന്നു. അഭിരുചി പരീക്ഷകൾ എങ്ങനെ എഴുതണം, അഭിമുഖങ്ങളെ എങ്ങനെ നേരിടണം, ജോലി നേടി കരിയറിൽ എങ്ങനെ വിജയിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പരിശീലനവും ഫൈനൽ, പ്രീ ഫൈനൽ വർഷ വിദ്യാർഥികൾക്ക് നൽകുന്നു. വിദ്യാർഥികളുടെ വ്യക്തിത്വവും നേതൃത്വശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും നൽകപ്പെടുന്നു.

സിനിമ പഠിക്കണമെങ്കിലും നിഷിലേക്ക് വരാം

സിനിമ മോഹമുള്ളവരെ ഈ മേഖലയിലെ തികവുറ്റ പ്രഫഷണലുകളായി മാറ്റാൻ സഹായിക്കുന്ന കോഴ്സുകളും നിഷിൽ ലഭ്യമാണ്. ഇവിടുത്തെ ബിഎസ് സി ഓണേഴ്സ് എഡിറ്റിങ് ആൻഡ് സൗണ്ട് ഡിസൈനിങ് കോഴ്‌സ് ഒരേ സമയം രണ്ട് വിഷയങ്ങളിലെ വിദഗ്ധനാകാൻ സഹായിക്കുന്നു. സംവിധാനത്തിനൊപ്പം സിനിമയുടെ സാങ്കേതിക വശങ്ങളും ഈ നാല് വർഷ കോഴ്സ് പഠിപ്പിക്കുന്നു. ബിഎസ് സി വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്സിന്റെ തുടർച്ചയായി എംഎസ് സി വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദാനന്തരബിരുദ കോഴ്‌സും നിഷ് ആരംഭിച്ചിട്ടുണ്ട്. ബിഎസ് സി ഇൻ ഡയറക്ഷൻ ആൻഡ് സ്‌ക്രിപ്റ്റ് റൈറ്റിങ്, ബിഎസ് സി ഇൻ ഫിലിം എഡിറ്റിങ് ആൻഡ് ഗ്രാഫിക്‌സ് ഡിസൈൻ, ബിഎസ് സി ഇൻ മൾട്ടിമീഡിയ ആൻഡ് അനിമേഷൻ ടെക്‌നോളജി തുടങ്ങിയ കോഴ്സുകളും ഇവിടെ ലഭ്യമാണ്.

സ്‌കോളർഷിപ്പ്, നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം

50% സ്‌കോളർഷിപ്പോടു കൂടിയ പഠനത്തിനും നൂറുൽ ഇസ്സാം സർവകലാശാല അവസരമൊരുക്കിയിട്ടുണ്ട്. എൻ.സി.സി - എ, ബി, സി സർട്ടിഫിക്കറ്റുള്ള, +2 ഹയർസെക്കൻഡറി പരീക്ഷയിൽ 60% മാർക്ക് കരസ്ഥമാക്കിയ കേഡറ്റുകൾക്ക് പ്രത്യേക സ്‌കോളർഷിപ്പ് ലഭ്യമാണ്. ഇതിന് പുറമേ നിഷ് - സ്റ്റീവ് ജോബ്‌സ് സ്‌കോളർഷിപ്പ്, അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ്, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള സ്‌കോളർഷിപ്പ് തുടങ്ങിയവയും നിഷ് ലഭ്യമാക്കുന്നു.

ആഗോള അക്കാദമിക നയതന്ത്ര സമൂഹങ്ങളെ ബന്ധിപ്പിച്ച് നിഷിലെ ഇന്റർനാഷണൽ അഫയേഴ്സ് വിഭാഗം

രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ സർവകലാശാലകൾ പലപ്പോഴും പങ്കുവഹിക്കുന്നു. സർവകലാശാലകൾ തമ്മിലുള്ള സഹകരണ സംരംഭങ്ങൾക്ക് നയതന്ത്രബന്ധം ശക്തിപ്പെടുത്താനും വിജ്ഞാന കൈമാറ്റം, സാങ്കേതിക കൈമാറ്റം, സംരംഭകത്വം എന്നിവയിലൂടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും കഴിയും. നിഷിനെ ആഗോള അക്കാദമിക, നയത്രന്ത സമൂഹവുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയാണ് ഇവിടുത്തെ ഇന്റർനാഷണൽ അഫയേഴ്‌സ് വിഭാഗം. രാജ്യാന്തര സഹകരണം, സാംസ്‌കാരിക വിനിമയം, അക്കാദമിക പങ്കാളിത്തം എന്നിവ പരിപോഷിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ഈ വകുപ്പ് സർവകലാശാലയുടെ ആഗോള സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യാർഥികളുടെ വിദ്യാഭ്യാസ അനുഭവം സമ്പന്നമാക്കുന്നതിലും ബഹുമുഖ പങ്ക് വഹിക്കുന്നു.

വിദേശ സർവകലാശാലകളുമായുള്ള സമ്പർക്കവും ബന്ധവും നിലനിർത്തുന്നത് വിദ്യാർഥികൾക്ക് ആഗോള ഇന്റേൺഷിപ്പ് അവസരങ്ങൾ, ഗവേഷണ അവസരങ്ങൾ, സാംസ്‌കാരിക വൈവിധ്യം, തൊഴിലവസരങ്ങൾ എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിരവധി അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾക്കും ഈ സഹകരണം വഴി തുറക്കുന്നു. ഐഎസ്എസി സിസ്റ്റം കാനഡ, ഐബിഎം, ബ്രഹ്മോസ് എയ്‌റോസ്‌പേസ്, ഗാമ്പല്ല യൂണിവേഴ്സിറ്റി എത്യോപ്യ, ജർമൻ വാഴ്സിറ്റി, ഏഷ്യൻ യൂണിവേഴ്സിറ്റി, നാഷണൽ ചിനാൻ യൂണിവേഴ്സിറ്റി ഉൾപ്പെടെ 60ഓളം വിവിധ ദേശീയ അന്തർദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യാവസായിക സ്ഥാപനങ്ങളുമായും നിഷ് ധാരണാപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് : +91 89433 52456, https://www.niuniv.com/index.php

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago