ട്യൂഷന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നു
എസ്.എസ്.എല്‍.സി പോലുള്ള ഉന്നതതല പരീക്ഷകളിലും വിജയത്തിനു പ്രധാനകാരണം അവരുടെ ഒഴിവു സമയം ഉപയോഗപ്പെടുത്തി നടത്തപ്പെടുത്തുന്ന ട്യൂഷന്‍ സെന്ററുകളാണ്. ഒരു വലിയ തുക തന്നെ മാറ്റി വെച്ചു വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് പകല്‍ മുഴുവന്‍ സജീവമാക്കുന്ന സ്‌കൂളുകള്‍ നിലനിലുണ്ടായിരിക്കെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. രക്ഷിതാക്കള്‍ ചിന്തിച്ചിട്ടുണ്ടോ?
അധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ കാണിക്കുന്ന താത്പര്യക്കുറവ്, റിസര്‍ച്ചിലെ അവരുടെ പിന്നോക്കാവസ്ഥ, വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതില്‍ ശ്രദ്ധയില്ലായ്മ എന്നിവയാണ് ഇതിനു കാരണമായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചില ടീച്ചേര്‍സ് യാതൊരു മടിയും കൂടാതെ ക്ലാസ് റൂമില്‍ തല വെച്ച് ഉറങ്ങുന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.സാക്ഷരത മികവ് കൊണ്ട് അഹങ്കരിക്കുന്ന കേരളീയര്‍ക്കിത് നാണക്കേടാണ് എന്നു മാത്രമല്ല അവരുടെ വിലയും നഷ്ടപ്പെടുന്നു. നിലവിലെ പ്രക്രിയ തുടരുകയാണെങ്കില്‍ സാക്ഷരത പട്ടികയില്‍ നിന്നും കേരളം പിന്നോട്ടടിക്കാന്‍ അധികം നാളുകള്‍ വേണ്ടിവരില്ല.
മുഹമ്മദ് സ്വഫ്‌വാന്‍
പാലത്തിങ്ങല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."