HOME
DETAILS

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; ട്രെയിനുകളുടെ എണ്ണം കൂട്ടി കൊച്ചി മെട്രോ, ദിവസവും 12 അധിക സര്‍വീസുകള്‍

  
July 13, 2024 | 5:33 AM

number-of-passengers-increased-kochi-metro-with-12-additional-trips-service-at-7-minute-intervals-during-peak-hours

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ആറുമാസത്തിനിടെ യാത്രക്കാരുടെ എണ്ണം ഒരുകോടിയിലേറെയായി ഉയര്‍ന്നു. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30വരെ 1,64,27,568 യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ യാത്രചെയ്തത്. ഈമാസം ഒന്നുമുതല്‍ 11വരെ 11,99,354പേരാണ് യാത്രചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ലക്ഷത്തിലധികം യാത്രക്കാരെയാണ് ലഭിച്ചത്.

ദിനംപ്രതി യാത്രക്കാരുടെ എണ്ണം കൂടിവരുന്നതിനാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) തീരുമാനിച്ചു. ജൂലൈ 15മുതലായിരിക്കും ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുക. ദിവസവും 12 അധികസര്‍വീസുകളായിരിക്കും നടത്തുക. യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ സാധ്യമാകുമെന്ന് കൊച്ചിമെട്രോ അധികൃതര്‍ അറിയിച്ചു.

നിലവില്‍ തിരക്കേറിയ സമയങ്ങളായ രാവിലെ എട്ടുമണിമുതല്‍ പത്ത് മണിവരെയും വൈകുന്നേരം നാലുമണിമുതല്‍ ഏഴുമണിവരെയും രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള സമയം ഏഴ് മിനിറ്റും 45സെക്കന്‍ഡുമാണ്. എന്നാല്‍ അധിക സര്‍വീസുകള്‍ നിലവില്‍വരുന്നതോടെ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള സമയം ഏഴ് മിനിറ്റായി ചുരുങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  2 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  2 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  2 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  2 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  2 days ago
No Image

പകൽ കറക്കം ആഡംബര കാറിൽ, രാത്രി മോഷണം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ 21-കാരനെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

റാസൽഖൈമയിൽ ഹൈക്കിംഗിനിടെ യുവതി കുഴഞ്ഞുവീണു; രക്ഷകനായി പർവതാരോഹണ പരിശീലകൻ

uae
  •  2 days ago
No Image

ഓൺലൈൻ ട്രേഡിങ്ങിൽ 35 ലക്ഷം നഷ്ടമായി; സേലത്ത് യുവാവ് ജീവനൊടുക്കി

National
  •  2 days ago
No Image

പോത്തൻകോട്ട് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൈകൾ പരസ്പരം ബന്ധിച്ച നിലയിൽ

Kerala
  •  2 days ago