പത്തും പന്ത്രണ്ടും ജയിക്കാത്ത മാളവികയ്ക്ക് അമേരിക്കന്‍ എം.ഐ.ടിയില്‍ പ്രവേശനം
ന്യൂഡല്‍ഹി: പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിച്ചിട്ടില്ലെങ്കിലും മാളവികയ്ക്ക് മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യില്‍ പ്രവേശനം ലഭിച്ചു. ഇത് 17കാരി മാളവിക രാജ് ജോഷിയെന്ന മുംബൈക്കാരി പെണ്‍കുട്ടി. കംപ്യൂട്ടര്‍ പ്രോഗ്രാമിലുള്ള അവളുടെ പ്രാഗത്ഭ്യത്തിനാണ് അംഗീകാരം ലഭിച്ചത്. നാലു വര്‍ഷം മുന്‍പാണ് മാളവിക സ്കൂള്‍ പഠനം അവസാനിപ്പിച്ചത്. മകള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ വീട്ടിലിരുന്നു തന്നെ അറിവു സമ്പാദിക്കാമെന്ന മാളവികയുടെ അമ്മയുടെ നിലപാടായിരുന്നു സ്കൂള്‍ പഠനം നിര്‍ത്താന്‍ കാരണം.
അര്‍ബുദ രോഗികളെ സംരക്ഷിക്കുന്ന ഒരു എന്‍.ജി.ഒയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അമ്മയായ രാധ. മക്കളുടെ പ്രായമുള്ള കുട്ടികളും രോഗം ബാധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇതുകണ്ട അവര്‍ മക്കളെ എന്നും സന്തോഷത്തോടെ കാണണമെന്ന ചിന്തയില്‍ നിന്നാണ് അസാധാരണ തീരുമാനത്തിലെത്തിയത്. സാധാരണ അറിവു നേടുന്നതിനേക്കാള്‍ പ്രാധാന്യം സന്തോഷമായിരിക്കുകയാണെന്ന് അവര്‍ പറയുന്നു. തുടര്‍ന്നാണ് മകളെ അവള്‍ക്കിഷ്ടമുള്ളത് സ്വയം പഠിക്കാന്‍ വിടുന്നത്.
പ്രോഗ്രാമിങ് ഒളിംപ്യാഡ് അഥവാ ഇന്റര്‍നാഷണല്‍ ഒളിംപ്യാഡ് ഒഫ് ഇന്ഫമാറ്റിക്സില് മൂന്നു തവണ മെഡല്‍ നേടിയ മാളവിക ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഒളിംപ്യാഡില്‍ മെഡല്‍ വാങ്ങുന്ന കുട്ടികള്‍ക്ക് എം.ഐ.ടിയില്‍ നിന്നു സ്കോളര്‍ഷിപ്പ് അനുവദിക്കും. ഇതോടെ തന്റെ ഇഷ്ട വിഷയമായ കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണ ജോലികള്‍ ചെയ്യാനുള്ള ഈ മിടുക്കിയുടെ ആഗ്രഹം സഫലമായി. പന്ത്രണ്ടാം ക്ലാസ് ജയിക്കാത്തതിനാല് ഐ.ഐ.ടിയില്‍ മാളവികയ്ക്കു പ്രവേശനം ലഭിക്കില്ലെന്ന പ്രതിസന്ധിയുള്ളപ്പോഴാണ് എം.ഐ.ടി അംഗീകാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."